കോവിഡ് കേസുകൾ കൂടിയാൽ ലോക്ഡൗൺ പ്രഖ്യാപിക്കുമെന്ന് ഉദ്ധവ് താക്കറെ

മുംബൈ: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ലോക് ഡൗണ്‍ നടപ്പാക്കേണ്ടി വരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. എട്ടുമുതൽ പതിനഞ്ച് ദിവസം വരെ കേസുകള്‍ വര്‍ധിക്കുകയാണെങ്കില്‍ സംസ്ഥാനത്ത് ലോക് ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വരുമെന്നാണ് ഉദ്ധവ് താക്കറെ അറിയിച്ചത്.

'ലോക് ഡൗണ്‍ ആവശ്യമുണ്ടോയെന്നാണോ? നിങ്ങള്‍ അടുത്ത എട്ട് ദിവസത്തേക്ക് ഉത്തരവാദിത്തതോടെ പെരുമാറിയാല്‍ നമുക്കത് ഒഴിവാക്കാനാകും. ലോക് ഡൗണ്‍ വേണ്ടായെന്നുള്ളവര്‍ മാസ്‌ക് ധരിക്കും. അല്ലാത്തവര്‍ ധരിക്കില്ല. അതുകൊണ്ട് മാസ്‌ക് ധരിക്കൂ, ലോക് ഡൗണിനോട് നോ പറയൂ,' ഉദ്ധവ് താക്കറെ ജനങ്ങളോട് ആവശ്യപ്പെട്ടു.

'കൊറോണ വൈറസ് കേസുകള്‍ നേരത്തെ 2000-2500 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇപ്പോള്‍ അത് 7000ത്തിനടുത്തെത്തി. ആക്ടീവ് കേസുകളുടെ എണ്ണം 40,000ത്തില്‍ നിന്നും ഒറ്റയടിക്ക് 53,000ത്തിലെത്തി. കഴിഞ്ഞ വര്‍ഷം കോവിഡ് കേസുകള്‍ ഏറ്റവും വര്‍ധിച്ച സമയത്ത് ഉണ്ടായിരുന്നതിന് തുല്യമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിദിന കേസുകള്‍. കേസുകള്‍ വര്‍ധിക്കുകയാണെങ്കില്‍ രണ്ടാഴ്ചക്കുള്ളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചേ തീരൂ,' ഉദ്ധവ് താക്കറെ പറഞ്ഞു.

നിരവധി പേര്‍ പങ്കെടുക്കുന്ന രാഷ്ട്രീയ-മത-സാംസ്‌കാരിക പരിപാടികള്‍ ഒഴിവാക്കാനുള്ള നിര്‍ദേശം നല്‍കിയതായും താക്കറെ പറഞ്ഞു.

Tags:    
News Summary - Uddhav Thackeray announces lockdown on covid cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.