ന്യൂഡൽഹി: മഹാരാഷ്ട്രയിൽ സഖ്യം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ശിവസേന അധ്യക്ഷൻ ഉദ്ധവ് താക ്കറെ ശരത് പവാറിനെ വസതിയിലെത്തി സന്ദർശിച്ചു. വ്യാഴാഴ്ച അർധരാത്രിയോടെയാണ് നിർണായക കൂടികാഴ്ചയുണ്ടായത്. ഉ ദ്ധവ് താക്കറെയുടെ മകനും എം.എൽ.എയുമായ ആദിത്യ താക്കറെയും ചർച്ചയിൽ പങ്കെടുത്തിരുന്നു. ശിവസേനയുടെ രാജ്യസഭ എം.പി സഞ്ജയ് റാവത്ത് എൻ.സി.പി നേതാവ് അജിത് പവാർ എന്നിവരും സന്നിഹിതരായിരുന്നു.
അതേസമയം, വെള്ളിയാഴ്ച ശിവസേന എം.എൽ.എമാരുടെ യോഗം ഉദ്ധവ് താക്കറെ വിളിച്ച് ചേർത്തിട്ടുണ്ട്. ബാന്ദ്രയിലെ ഉദ്ധവിെൻറ വസതിയിലായിരിക്കും യോഗം നടക്കുക.വെള്ളിയാഴ്ച വൈകീട്ട് നാലിന് ശരദ് പവാറിെൻറയും ഉദ്ധവ് താക്കറെയുടെയും സാന്നിധ്യത്തില്‍ നഗരത്തില്‍ നടക്കുന്ന ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് സംയുക്ത ചര്‍ച്ചയില്‍ പൊതു മിനിമം പരിപാടി (സി.എം.പി), മന്ത്രിസഭ രൂപവത്കരണം, വകുപ്പ് വിഭജനം തുടങ്ങിയ കാര്യങ്ങളില്‍ അന്തിമ രൂപമാകുമെന്നാണ് കരുതുന്നത്.
തുടര്‍ന്ന് വൈകീട്ട് ആറോടെ സഖ്യ പ്രഖ്യാപനമുണ്ടാകും. മറ്റു തടസ്സങ്ങളില്ലെങ്കില്‍ ശനിയാഴ്ച ഗവര്‍ണറെ കണ്ട് സര്‍ക്കാറുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.