ഉദയ്പൂർ കൊല: പ്രധാന പ്രതികളെ വീണ്ടും എൻ.​ഐ.എ കസ്റ്റഡിയിൽ വിട്ടു

ജയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂരിൽ തയ്യൽക്കാരനെ കൊന്ന കേസിൽ മൂന്നു പ്രതികളെ ജൂലൈ 16 വരെ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.​ഐ.എ) കസ്റ്റഡിയിൽ വിട്ടു. നാലു പ്രതികളെ ആഗസ്റ്റ് ഒന്നു വരെ ജുഡീഷ്യൽ കസ്റ്റഡിയിൽവെക്കാനും എൻ.ഐ.എ കോടതി ഉത്തരവിട്ടു. റിയാസ് അക്തരി, ഗൗസ് മുഹമ്മദ്, ഫർഹാദ് മുഹമ്മദ് ഷെയ്ക് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടതെന്ന് സ്​പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ടി.പി. ​ശർമ പറഞ്ഞു. മുഹമ്മദ് മുഹ്സിൻ, വസിം അലി, ആസിഷ്, മുഹ്സിൻ എന്നിവരാണ് ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതികൾ. നേരത്തേ അനുവദിച്ച കസ്റ്റഡി കാലാവധി ജൂലൈ 12ന് അവസാനിച്ചതിനെ തുടർന്ന് മുഴുവൻ പ്രതികളെയും ചൊവ്വാഴ്ച എൻ.ഐ.എ കോടതിയിൽ ഹാജരാക്കിയിരുന്നു.

പ്രവാചക നിന്ദ നടത്തിയ ബി.ജെ.പി നേതാവ് നുപൂർ ശർമയെ അനുകൂലിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന്റെ പ്രതികാരമായി ഇക്കഴിഞ്ഞ ജൂൺ 28ന് റിയാസ് അക്തരിയും ഗൗസ് മുഹമ്മദും ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. 

Tags:    
News Summary - Udaipur murder: NIA remands main accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.