ആടിനെ മോഷ്ടിച്ച രണ്ടു യുവാക്കളെ ജനക്കൂട്ടം തല്ലിക്കൊന്നു

റാഞ്ചി: ഝാർഖണ്ഡിൽ ആടിനെ മോഷ്ടിച്ച രണ്ടു യുവാക്കളെ ജനക്കൂട്ടം തല്ലിക്കൊന്നു. ജംഷഡ്പുരിലെ ചക്കുലിയ പൊലീസ് സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ച പുലർച്ചെയാണ് ദാരുണ സംഭവം.

കുഷാക് ബെഹറ, ഭോല നാഥ് മാതോ എന്നിവരാണ് കൊല്ലപ്പെട്ടത്. ജോർസ ഗ്രാമവാസിയായ ഹർഗോവിന്ദ് നായകിന്‍റെ വീട്ടിൽനിന്ന് ആടിനെ മോഷ്ടിക്കുന്നത് വീട്ടുടമയുടെ ശ്രദ്ധയിൽപെട്ടതോടെ ബഹളംവെച്ച് നാട്ടുകാരെ വിളിച്ചുകൂട്ടുകയായിരുന്നു. നാട്ടുകാർ കൈയോടെ പിടികൂടിയ ഇരുവരെയും കെട്ടിയിട്ടാണ് മർദിച്ചത്.

ഗുരുതരമായി പരിക്കേറ്റ കുഷാക് സംഭവ സ്ഥലത്തും ഭോല നാഥ് മഹാത്മ ഗാന്ധി മെഡിക്കൽ കോളജിൽവെച്ചുമാണ് മരിച്ചത്. സംഭവത്തിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് മേധാവി ഋഷഭ് ഗാർഗ് പറഞ്ഞു. മറ്റു പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്.

Tags:    
News Summary - Two youths who stole a goat were beaten to death by the mob

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.