ബംഗളൂരു: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹം കഴിച്ച യുവതിയെയും മൂന്നുമാസം പ്രായമുള്ള മകനെയും ഭർത്താവ് കൊലപ്പെടുത്തി. അമിത ഫേസ്ബുക്ക് ഉപയോഗത്തിെൻറ പേരിലാണ് കൊലപാതകം. തുമകൂരു സ്വദേശി സുഷമയും (25) മകനുമാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ബംഗളൂരുവിന് സമീപം മദനായകനഹള്ളിയില്‍ വാടക വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഒന്നര വര്‍ഷം മുമ്പ് ഫേസ്ബുക്കിലൂടെയാണ് യുവതിയെ യുവാവ് പരിയപ്പെടുന്നത്. പരിചയമില്ലാത്തവരോടും ചാറ്റ് ചെയ്തിരുന്ന സുഷമക്ക് മറ്റു പലരുമായി ബന്ധമുണ്ടെന്നെ സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
ജനുവരി 19ന് വൈകീട്ടായിരുന്നു കൃത്യം. വിനോദ കേന്ദ്രമായ വണ്ടര്ലായിലേക്കെന്നു പറഞ്ഞ് തിരിച്ച് വിജനമായ സ്ഥലത്തെത്തിയപ്പോള്‍ ബൈക്ക് നിര്‍ത്തി സുഷമയെ തലയ്ക്കടിച്ചും കുട്ടിയെ ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തി. ശേഷം ബൈക്കിൽനിന്നും പെട്രോൾ ഊറ്റി മൃതദേഹങ്ങൾ കത്തിച്ചു.
മകളെ കാണാനില്ലെന്ന് ജനുവരി 26ന് സുഷമയുടെ പിതാവ് മദനായകനഹള്ളി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിതാവ് എത്തി പരിശോധിച്ച് മൃതദേഹം സുഷമയുടേതാണെന്ന് തിരിച്ചറിഞ്ഞു. കുട്ടിയുടെ മൃതദേഹം കണ്ടെത്താനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.