ലഖ്േനാ: വാഹന രേഖകളില്ലാതിരുന്നതിന് പിഞ്ചുകുഞ്ഞിെൻറ മുന്നിലിട്ട് യുവാവിനെ ത ല്ലിച്ചതച്ച് യു.പി പൊലീസിെൻറ ക്രൂരത. സമൂഹമാധ്യമങ്ങളിൽ ദൃശ്യം ൈവറലായതോടെ കുറ് റക്കാരായ പൊലീസുകാരെ അധികൃതർ സസ്പെൻഡ് ചെയ്തു. വിവാദങ്ങളിലും വിമർശനങ്ങളി ലും കുരുങ്ങിക്കിടക്കുന്ന യു.പി പൊലീസിനെ നാണം കെടുത്തിയാണ് സിദ്ധാർഥ്നഗർ ജില്ലയി ലെ രണ്ടു പൊലീസുകാർ ജനക്കൂട്ടം നോക്കിനിൽക്കെ യുവാവിനെ അതിക്രൂരമായി മർദിച്ചത്.
അഞ്ചു വയസ്സുള്ള സഹോദരീപുത്രനൊപ്പം ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന റിങ്കു പാണ്ഡെ എന്ന യുവാവാണ് ആക്രമണത്തിനിരയായത്. സർക്കാർപുർ ക്രോസിങ്ങിൽ വാഹനം തടഞ്ഞ പൊലീസ് രേഖകൾ ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു പ്രശ്നങ്ങളെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഇൻഷുറൻസ് സംബന്ധിച്ച രേഖകൾ കൈയിലില്ലെന്നും വീട്ടിൽപോയി എടുത്തുകൊണ്ടുവരാമെന്നും പറഞ്ഞ ഇയാളോട് പൊലീസുകാർ ബൈക്കിെൻറ താക്കോൽ ആവശ്യപ്പെട്ടു. എന്നാൽ, അത് കൊടുക്കാൻ റിങ്കു തയാറായില്ല. തുടർന്ന് സബ് ഇൻസ്പെക്ടർ വീരേന്ദ്ര മിശ്രയും ഹെഡ് കോൺസ്റ്റബിൾ മഹേന്ദ്ര പ്രസാദും ചേർന്ന് ഇയാളെ റോഡിലൂടെ വലിച്ചിഴക്കുകയും കുനിച്ചുനിർത്തി ചവിട്ടുകയും മുഖത്ത് അടിക്കുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന കൊച്ചു കുഞ്ഞ് കരഞ്ഞുപറഞ്ഞിട്ടും പൊലീസുകാർ അത് ഗൗനിച്ചില്ല.
കുഞ്ഞിെൻറ മുന്നിൽവെച്ച് യുവാവിനെ ഈ വിധം മർദിക്കരുതെന്ന് ജനക്കൂട്ടം പറഞ്ഞതും അവർ കേട്ടില്ല. റോഡിൽ കുനിച്ചിരുത്തി ഒരു പൊലീസുകാരൻ കൈപിടിച്ചുവെച്ചപ്പോൾ മറ്റേയാൾ പുറത്ത് ബൂട്ടുകൊണ്ട് ചവിട്ടുകയായിരുന്നു. ‘തെറ്റ് എേൻറതാണ്, നിങ്ങളെന്നെ ജയിലിൽ അടച്ചോളൂ’ എന്ന് യുവാവ് പറയുന്നത് വിഡിയോ ദൃശ്യങ്ങളിൽ കേൾക്കാം.
#WATCH: Man thrashed by two police personnel in Siddharthnagar over alleged traffic violation. UP Police have taken cognisance of the incident and suspended the two police personnel. (Viral video) pic.twitter.com/0dWvnSV0lL
— ANI UP (@ANINewsUP) September 13, 2019
ഒടുവിൽ കുഞ്ഞിനെ ബൈക്കിലിരുത്തി പോകാൻ ശ്രമിച്ച ഇയാളെ പിടിച്ചുവെച്ച് വീണ്ടും മർദിച്ചു. രണ്ടുദിവസം മുമ്പ് നടന്ന സംഭവത്തിെൻറ 39 സെക്കൻഡ് നീണ്ട വിഡിയോ ട്വറ്ററിൽ അടക്കം വൈറലായതോടെ അധികൃതർ നടപടി സ്വീകരിക്കാൻ നിർബന്ധിതരാവുകയായിരുന്നു.
സംഭവത്തെക്കുറിച്ച് ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കുമെന്ന് പൊലീസ് സൂപ്രണ്ട് ധരംവീർ സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.