Posted On
date_range Updated On
date_range ഷോപിയാനിൽ ഒരു ഭീകരനെ കൂടി സേന വധിച്ചു
ഷോപിയാൻ: ജമ്മു കശ്മീരിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരനെ കൂടി വധിച്ചു. ഷോപിയാൻ ജില്ലയിലെ മെൽഹോറ ഏരിയയിലാണ് ഏറ്റുമുട്ടൽ നടന്നത്. തിങ്കളാഴ്ച ഒരു ഭീകരരെ വധിച്ചിരുന്നു. ഇതോടെ വധിക്കപ്പെട്ട ഭീകരരുടെ എണ്ണം രണ്ടായി.
സ്ഥലത്ത് നടത്തിയ പരിശോധനയിൽ എ.കെ 47 തോക്കും പിസ്റ്റലും കണ്ടെടുത്തു. രഹസ്യ സന്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സൈനപോറ മേഖലയിൽ സേന സംയുക്ത പരിശോധന നടത്തിയത്.
പരിശോധനക്കിടെ ഭീകരർ സേനക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സേന, സി.ആർ.പി.എഫ്, ജമ്മു കശ്മീർ പൊലീസ് എന്നീ വിഭാഗങ്ങൾ തെരച്ചിലിൽ പങ്കെടുത്തതായി സൈനിക വക്താവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.