Posted On
date_range Updated On
date_range അനന്ത്നാഗിൽ ഏറ്റുമുട്ടൽ; രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു-കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ സുരക്ഷസേന രണ്ട് ഹിസ്ബുൽ മുജാഹ ിദീൻ ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു. ബിജ്ബെഹര മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് എത്തിയ സുരക്ഷസേനക്കു നേരെ ഇവർ വെടിയുതിർക്കുകയായിരുന്നു.
സൈന്യം തിരിച്ചടിച്ചപ്പോഴാണ് സഫ്ദർ അമീൻ ഭട്ട് (25), ബുർഹൻ അഹ്മദ് ഗനി എന്ന സൈഫുല്ല (25) എന്നിവർ കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. സൈഫുല്ല ഫിസിയോതെറപ്പി കോഴ്സിനു പഠിക്കുകയാണ്. ഇരുവരും അനന്ത്നാഗ് ജില്ലക്കാരാണ്. ഭീകരർ കൊല്ലപ്പെട്ട സ്ഥലത്തുനിന്ന് തോക്കുകളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.