ക​ശ്​​മീ​രി​ൽ ഏ​റ്റു​മു​ട്ട​ൽ: ഭീ​ക​ര​നും മൂ​ന്നു സി​വി​ലി​യ​ന്മാ​രും കൊ​ല്ല​പ്പെ​ട്ടു

ശ്രീനഗർ: ജമ്മു^കശ്മീരിൽ സുരക്ഷസൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ഭീകരനും പ്രതിഷേധിച്ച ജനക്കൂട്ടത്തിനുനേരെ സൈന്യം നടത്തിയ വെടിവെപ്പിൽ മൂന്നുപേരും കൊല്ലപ്പെട്ടു. ഒരു സൈനികനും 18 സിവിലിയന്മാർക്കും പരിക്കേറ്റിട്ടുണ്ട്. ശ്രീനഗറിൽനിന്ന് 20 കി.മീ അകലെ ബുദ്ഗാം ജില്ലയിലെ ചഡൂര മേഖലയിലെ ദർബാഗിലാണ് പുലർച്ചെ ഏറ്റുമുട്ടലുണ്ടായത്.

ഭീകരൻ തമ്പടിച്ചതായുള്ള വിവരത്തെ തുടർന്ന് സുരക്ഷസൈന്യം പ്രദേശത്തെ വീട് വളയുകയായിരുന്നു. ഒമ്പത് മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ ഭീകരനെ വധിച്ചതായും ആയുധം പിടിച്ചെടുത്തതായും സൈനിക വക്താവ് കേണൽ രാജേഷ് കാലിയ അറിയിച്ചു. ആയുധംവെച്ച് കീഴടങ്ങാൻ ആവശ്യപ്പെട്ടിട്ടും ഭീകരൻ വഴങ്ങാതിരുന്നതിനെ തുടർന്ന് െഎ.ഇ.ഡികളും റോക്കറ്റുകളും ഉപയോഗിച്ച് വീട് തകർത്താണ് ഭീകരനെ വധിച്ചത്. ദക്ഷിണ കശ്മീരിലെ കുൽഗാംകാരനായ തൗസീഫ് അഹ്മദാണ് കൊല്ലപ്പെട്ട ഭീകരൻ. ബുദ്ഗാമിലെ മുതിർന്ന ഹിസ്ബുൽ മുജാഹിദീൻ കമാൻഡറുടെ സഹചാരിയാണിയാൾ. 

ഭീകരനും സുരക്ഷസൈന്യവുമായുള്ള ഏറ്റുമുട്ടൽ നടക്കവെ, സ്ഥലത്തെത്തിയ ജനക്കൂട്ടം പ്രതിഷേധിക്കുകയും സൈന്യത്തിനുനേരെ കല്ലേറ് നടത്തുകയും ചെയ്തു. ഇതേതുടർന്ന് സൈന്യം നടത്തിയ വെടിവെപ്പിലാണ് സാഹിദ് റാഷിദ് (22), ഖൈസർ അഹ്മദ് ഗനായി (23), ഇശ്ഫാഖ് റാഷിദ് (22) എന്നിവർ കൊല്ലപ്പെട്ടത്. ശ്രീനഗറിലെ മഹാരാജ ഹരിസിങ് ആശുപത്രിയിലേക്ക് കൊണ്ടുവന്നേപ്പാൾ തന്നെ മൂന്നു പേരും മരിച്ചിരുന്നതായി മെഡിക്കൽ സൂപ്രണ്ട് നാസിർ ചൗധരി അറിയിച്ചു. എല്ലാവർക്കും വെടിയേറ്റ പരിക്കുകളാണുണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ സുരക്ഷസൈന്യം പെല്ലറ്റ് ഗണ്ണുകളും ഗ്യാസ് ഷെല്ലുകളും ഉപയോഗിച്ചു. 

ഭീകരർക്കെതിരെ സൈന്യം നടപടികൾ സ്വീകരിക്കുേമ്പാൾ ജനക്കൂട്ടം പ്രതിഷേധവുമായി എത്തുകയും കല്ലെറിയുകയും ചെയ്യുന്നത് സമീപകാലത്ത് കശ്മീരിൽ വ്യാപകമായിരുന്നു. എന്നാൽ, ബുദ്ഗാം ഉൾപ്പെടുന്ന മധ്യകശ്മീരിൽ ഇത്തരം സംഭവം ആദ്യത്തേതാണ്. സൈനിക നടപടിയുണ്ടാവുേമ്പാൾ ജനക്കൂട്ടം ഇടപെടുന്നതിനെതിെര അടുത്തിെട സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് മുന്നറിയിപ്പ് നൽകിയിരുന്നു. 

സിവിലിയന്മാരുടെ മരണത്തിൽ കശ്മീർ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി അതിയായ ഖേദം പ്രകടിപ്പിച്ചു. അക്രമം പടരുന്നത് കശ്മീരിനും ജനങ്ങൾക്കും നികത്താനാവാത്ത നഷ്ടമാണുണ്ടാക്കുന്നതെന്ന് അവർ പറഞ്ഞു. നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ലയും യുവാക്കളുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി. 

Tags:    
News Summary - two terorist killed encounter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.