Posted On
date_range Updated On
date_range ലുധിയാന കോടതിക്ക് സമീപം രണ്ടു പേർക്ക് വെടിയേറ്റു
ലുധിയാന: ചൊവ്വാഴ്ച പഞ്ചാബിലെ ലുധിയാന കോടതി സമുച്ചയത്തിന് സമീപം രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പേർക്ക് വെടിയേറ്റു. ഹിമാൻഷു, ജസ്‌പ്രീത് എന്നിവർക്കാണ് വെടിയേറ്റത്. മുൻ വൈരാഗ്യമാവാം സംഘർഷത്തിന് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.
ഇരുവരെയും കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മറുഭാഗവുമായി തർക്കം ഉണ്ടാവുന്നത്. ഇത് പിന്നീട് സംഘർഷത്തിലേക്ക് നയിക്കുകയായിരുന്നു. ഏറ്റുമുട്ടലിനിടെ ഇരുവർക്കും വെടിയേൽക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അഡീഷണൽ പൊലീസ് കമ്മീഷണർ രാജേഷ് ശർമ്മ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണത്തിനായി മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.