ഭർത്താവിനെ ഒഴിവാക്കാൻ ഭാര്യയുടെ പദ്ധതി; പ്രഭാത നടത്തത്തിനിടയിൽ വാഹനം ഇടിച്ചുകയറ്റി കൊലപ്പെടുത്തി, ഒടുവിൽ ആൺസുഹൃത്തിനൊപ്പം പിടിയിൽ

ബംഗളൂരു: വിജയപുരയിൽ ഭർത്താവിനെ വാഹനം കൊണ്ട് ഇടിച്ചുതെറിപ്പിച്ച് കൊലപ്പെടുത്തി റോഡപകടമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച കേസിൽ സ്ത്രീ, അവരുടെ പുരുഷ സുഹൃത്ത്, പ്രായപൂർത്തിയാകാത്തയാൾ എന്നിവരുൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.കൊല്ലപ്പെട്ട രാജശേഖർ ബിരാദാറിന്റെ (42) ഭാര്യ അശ്വിനി (30)അവരുടെ സുഹൃത്ത് ആനന്ദ് റൗട്ടപ്പ കല്ലൂർ (25),എം.സച്ചിൻ(30) എന്നിവരും പ്രായപൂർത്തിയാളുമാണ്അറസ്റ്റിലായത്.

രാജശേഖറും അശ്വിനിയും വിവാഹിതരായിട്ട് പത്ത് വർഷമായി. ആറ് വയസ്സുള്ള ഇരട്ട ആൺമക്കളുണ്ട്. വിജയപുരയിലെ ഏകത നഗറിലാണ് കുടുംബം താമസിച്ചിരുന്നത്.

ഒക്ടോബർ നാലിന് പ്രഭാത നടത്തത്തിനായി പുറത്തിറങ്ങിയപ്പോഴാണ് രാജശേഖർ കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.പുലർച്ചെ അഞ്ചിനും അഞ്ചരക്കും ഇടയിൽ അജ്ഞാത വാഹനം തന്റെ ഭർത്താവിനെ ഇടിച്ചു വീഴ്ത്തി സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്ന് അവകാശപ്പെട്ടാണ് അശ്വിനി ആദ്യം പരാതി നൽകിയത്.

പരാതിയുടെ അടിസ്ഥാനത്തിൽ, വിജയപുര ട്രാഫിക് പൊലീസ് ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 281, 106(1) എന്നിവ പ്രകാരവും മോട്ടോർ വാഹന നിയമത്തിലെ പ്രസക്തമായ വ്യവസ്ഥകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ, അന്വേഷണത്തിനിടെ പൊലീസിന് സംശയം തോന്നി.ഏഴ് മാസം മുമ്പ് രാജശേഖറും അശ്വിനിയും വീട് പണിയുകയും ആനന്ദിനെ പെയിന്റിങ് ജോലിക്കായി നിയമിക്കുകയും ചെയ്തിരുന്നുവെന്ന് വിജയപുര പൊലീസ് സൂപ്രണ്ട് ലക്ഷ്മൺ നിംബർഗി പറഞ്ഞു. ഈ സമയത്താണ് അയാൾ അശ്വിനിയുമായി പരിചയപ്പെടുന്നതും ഇരുവരും സൗഹൃദത്തിലായതും.

ഭർത്താവിനെ കൊല്ലാൻ അശ്വിനി ആനന്ദുമായി ചർച്ച നടത്തിയതായും ആ നിർദ്ദേശം അംഗീകരിച്ചതായും പൊലീസ് പറഞ്ഞു.സംഭവദിവസം രാജശേഖർ പ്രഭാത നടത്തത്തിനായി വീട്ടിൽനിന്ന് ഇറങ്ങി. വിജയപുരയിലെ ജുമാനാൽ റോഡിലെ കാർ ഷോറൂമിന് സമീപമുള്ള റോഡിൽ എത്തിയപ്പോൾ അശ്വിനി ആനന്ദിന് വിവരം നൽകി. ആനന്ദ് മോട്ടോർ സൈക്കിളിൽ രാജശേഖറിനെ പിന്തുടർന്ന് അയാളുടെ സ്ഥലം കൂട്ടാളികൾക്ക് കൈമാറുകയായിരുന്നു. 

Tags:    
News Summary - Woman kills husband in staged road accident with lover

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.