കോവിഡ് മൂലം കേരളത്തിൽ 24 മണിക്കൂറിനിടെ രണ്ടുപേർ മരിച്ചു

ന്യൂഡൽഹി: രാജ്യത്ത് ആക്ടീവ് കോവിഡ് കേസുകൾ 5364 ആയി. 498 പേർക്കാണ് കഴിഞ്ഞ ദിവസം മാത്രം കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ രാജ്യത്ത് നാല് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിൽ രണ്ട് മരണങ്ങളും പഞ്ചാബിലും കർണാടകയിലും ഓരോ ആളുകൾ വീതവുമാണ് മരിച്ചത്. കേരളത്തിൽ 74 വയസുകാരിയും 79 വയസുകാരനുമാണ് മരിച്ചത്. മരിച്ചവരെല്ലാം പ്രായക്കൂടുതലുള്ളവരും ഡയബറ്റിസ്, ഹൈപ്പർ ടെൻഷൻ, ന്യൂമോണിയ തുടങ്ങിയ രോഗങ്ങളിലേതെങ്കിലും ബാധിച്ചവരുമായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.

24 മണിക്കൂറിനിടെ കേരളത്തിൽ കോവിഡ് ബാധിച്ചത് 192 പേർക്കാണ്. രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്ന കോവിഡ് കേസുകളിൽ 31 ശതമാനം കേരളത്തിലാണ്. മെയ് 22ന് 257 കോവിഡ് കേസുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ കേരളത്തിൽ 4000 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ന്യൂഡൽഹി, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര എന്നിവയാണ് കോവിഡ് ബാധയിൽ കേരളത്തിന് പുറകിലുള്ള സംസ്ഥാനങ്ങൾ.

കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളോട് മുന്നൊരുക്കങ്ങൾ നടത്താൻ കേന്ദ്ര ആരോ​ഗ്യമന്ത്രാലയം നിർദേശം നൽകിയിരുന്നു. ആശുപത്രികളിൽ ഓക്സിജൻ, ഐസൊലേഷൻ കിടക്കകൾ, വെന്റിലേറ്ററുകൾ, അവശ്യമരുന്നുകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കണമെന്ന് നിർദേശമുണ്ട്.

ആശുപത്രിയിൽ എത്തുന്ന രോഗലക്ഷണമുള്ള എല്ലാവർക്കും കോവിഡ് പരിശോധന നടത്താൻ സർക്കാർ നിർദേശമുണ്ട്. കോവിഡ് 19 രോഗികൾക്കായി പ്രത്യേക വാർഡ് സ്ഥാപിക്കണം. ആന്‍റിജൻ പരിശോധനാഫലം നെഗറ്റീവ് ആണെങ്കിൽ ആർ.ടി-പി.സി.ആർ ടെസ്റ്റ് ചെയ്യണം. രോഗലക്ഷണമുള്ള കൂട്ടിരിപ്പുകാരും ആരോഗ്യജീവനക്കാരും കോവിഡ് ടെസ്റ്റ് നടത്തണമെന്നും മാർഗനിർദേശത്തിൽ പറയുന്നുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.