ഗുജറാത്തിൽ രണ്ടുപേർക്ക്​ കൂടി ഒമിക്രോൺ; ഇന്ത്യയിൽ 25 രോഗബാധിതർ

ഗാന്ധിനഗർ: ഗുജറാത്തിൽ രണ്ടുപേർക്ക്​ കൂടി കൊറോണ വൈറസിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ സ്​ഥിരീകരിച്ചു. ഡിസംബർ നാലിന്​ ഒമിക്രോൺ പോസിറ്റീവായ ദക്ഷിണാഫ്രിക്കയിൽ നിന്ന്​ തിരിച്ചെത്തിയാളുമായി സമ്പർക്കം പുലർത്തിയ രണ്ടുപേർക്കാണ്​ പുതുതായി രോഗം സ്​ഥിരീകരിച്ചത്​. ഇതോടെ രാജ്യത്ത്​ ഒമിക്രോൺ സ്​ഥിരീകരിച്ചവരുടെ എണ്ണം 25 ആയി.

സിംബാബ്​വെയിൽനിന്ന്​ മടങ്ങിയെത്തിയയാൾക്കാണ്​ ജാംനഗറിൽ ഡിസംബർ നാലിന്​ രോഗം സ്​ഥിരീകരിച്ചത്​. ജനിതക ശ്രേണീകരണത്തിലാണ്​ ഒമിക്രോൺ വകഭേദമാണെന്ന്​ കണ്ടെത്തിയത്​. രണ്ടു ഡോസ്​ വാക്​സിനും ഇദ്ദേഹം സ്വീകരിച്ചിരുന്നു.

രോഗിയുമായി സമ്പർക്കം പുലർത്തിയ 10 പേരെ നിരീക്ഷണത്തിലാക്കുകയും കോവിഡ്​ പരിശോധന നടത്തുകയും ചെയ്​തിരുന്നു.

രാജസ്​ഥാനിലെ ജയ്​പൂരിൽ ഒമ്പത്​ ഒമിക്രോൺ കേസുകൾ സ്​ഥിരീകരിച്ചിരുന്നു. കൂടാതെ കർണാടകയിലും മഹാരാഷ്​ട്രയിലും രോഗം സ്​ഥിരീകരിച്ചിരുന്നു.

 

Tags:    
News Summary - Two more test positive for Omicron in Gujarat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.