Posted On
date_range Updated On
date_range ഷോപിയാനിൽ രണ്ടു ലഷ്കറെ ത്വയ്ബ ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപിയാനിൽ രണ്ടു ലഷ്കറെ ത്വയ്ബ ഭീകരർ കൊല്ലപ്പെട്ടു. ജമ്മു കശ്മീർ പൊലീസ് ഡയറക്ടർ ജനറൽ ആണ് ഇക്കാര്യം അറിയിച്ചത്.
ചൗഗാം മേഖലയിൽ സുരക്ഷാ സേനയുമായുണ്ടായ വെടിവെപ്പിലാണ് സംഭവം.
ഭീകരർ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് മേഖലയിൽ സുരക്ഷാ സേനാ തിരച്ചിലിന് എത്തുകയായിരുന്നു.
കൊല്ലപ്പെട്ടവരിൽനിന്നും ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്. പ്രദേശം വളഞ്ഞ സൈന്യം തിരച്ചിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.