21 കോടി വില വരുന്ന ഏഴ്​ കിലോ യുറേനിയം വിൽക്കാൻ ശ്രമിച്ച രണ്ടു​ പേർ അറസ്​റ്റിൽ

മുംബൈ: മുംബൈയിൽനിന്ന്​ 21 കോടി വില വരുന്ന ഏഴ്​ കിലോ യുറേനിയം പിടിച്ചെടുത്ത സംഭവത്തിൽ രണ്ട്​ പേർ അറസ്​റ്റിൽ. മഹാരാഷ്​ട്ര ഭീകരവിരുദ്ധ സേനയാണ്​ (എ.ടി.എസ്​) മനുഷ്യജീവന് ഏറെ അപകടകരമായ യുറേനിയം വിൽപന നടത്താൻ ശ്രമിച്ചവരെ അറസ്​റ്റ്​ ചെയ്​തത്​. താനെ സ്വദേശി ജിഗർ പാണ്ഡ്യ (27), അബു താഹിർ അഫ്​സൽ ഹുസൈൻ ചൗധരി (31) എന്നിവരാണ് അറസ്റ്റിലായത്.

യുറേനിയം വിൽക്കാനുള്ള ശ്രമത്തിനിടെ ഫെബ്രുവരി 14 ന്​ പാണ്ഡ്യയെ ഭീകരവിരുദ്ധ സേന കസ്​റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലുകൾക്കൊടുവിലാണ്​ താഹിറാണ്​ യുറേനിയം വിതരണം ചെയ്​തതെന്ന്​ പാണ്ഡ്യ വെളിപ്പെടുത്തി. തുടർന്ന്​ നടന്ന തെരച്ചിലിലാണ്​ കുർളയ്​ക്ക്​ സമീപത്ത്​ നിന്ന്​​ 7.1 കിലോ യുറേനിയവുമായി താഹിറിനെ അറസ്​റ്റ്​ ചെയ്​തത്​.

പിടിച്ചെടുത്ത യുറേനിയം കൂടുതൽ പരിശോധനക്കായി ബാഭാ അറ്റോമിക്​ റിസർച്ച്​ സെൻററിലേക്ക്​ അയച്ചിരുന്നു. മനുഷ്യജീവന്​ അപകടരമായ യുറേനിയമാണെന്നായിരുന്നു റിസർച്ച്​ സെൻററിൽ നിന്ന് എ.ടി.എസിന്​​ ലഭിച്ച റിപ്പോർട്ടു. ഇതിനെ തുടർന്ന്​ ഇരുവർക്കുമെതിരെ അറ്റോമിക്​ എനർജി ആക്​ട്​ -1962 പ്രകാരം ​കേസെടുക്കുകയും മെയ്​ 12 വരെ റിമാൻഡ്​ ചെയ്യുകയും ചെയ്​തു.

Tags:    
News Summary - two men arrested with 7-kg uranium worth Rs 21 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.