പാക്​ പെൺകുട്ടികൾ വഴിമാറി ഇന്ത്യയിലെത്തി!; സമ്മാനങ്ങളും മധുരവും നൽകി ജവാൻമാർ തിരികെ അയച്ചു

കശ്​മീർ: അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ രണ്ട് പാകിസ്​താനി പെൺകുട്ടികളെ മടക്കി അയച്ചു. രാജ്യത്തി​െൻറ അതിഥികളായി പരിഗണിച്ച്​ സമ്മാനങ്ങളും മധുരപലഹാരവും നൽകിയാണ്​ സൈനികർ അവരെ യാത്രയാക്കിയത്​. നാട്ടുകാരുടെ സാന്നിധ്യത്തിൽ പൂഞ്ചിലെ ചകൻ ദാ ബാഗ്​ ക്രോസിങ്​ പോയൻറിൽ വെച്ചാണ്​ ഇന്ത്യൻ സേന ഇവരെ പാക്​ സൈന്യത്തിന്​ കൈമാറിയത്​​.

17കാരിയായ ലൈബ സബൈറും സഹോദരി 13കാരിയായ സന സബൈറുമാണ് പാക്​ അധീന കശ്​മീർ അതിർത്തി കടന്ന് അബദ്ധത്തിൽ ഇന്ത്യൻ ഭൂപ്രദേശത്തേക്ക്​ പ്രവേശിച്ചത്. പൂഞ്ചിലാണ്​ സംഭവം. അബ്ബാസ്​പൂർ സ്വദേശികളാണിവർ. ഞായറാഴ്​ച രാവിലെയാണ്​ സംഭവം. പെൺകുട്ടികൾ അതിർത്തി കടന്നത് നിയന്ത്രണരേഖയിലെ സൈനികരുടെ ശ്രദ്ധയിൽപ്പെട്ടു. തടഞ്ഞ് കാര്യങ്ങൾ അന്വേഷിച്ചപ്പോൾ അതിർത്തി കടന്നത്​ അറിഞ്ഞില്ലെന്നാണ് അവർ പറഞ്ഞ മറുപടിയെന്ന്​ സൈനിക വക്താവ്​ വെളിപ്പെടുത്തിയിരുന്നു.

ഇന്ത്യൻ അതിർത്തിയിൽ എത്തിയപ്പോൾ ഭയപ്പെട്ടിരുന്നു എന്നും എന്നാൽ വളരെ മര്യാദയോടെയാണ്​ ആർമി ഉദ്യോഗസ്ഥർ പെരുമാറിയതെന്നും ലൈല സുബൈർ പ്രതികരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.