ഷോപ്പിയാൻ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ലഷ്കറെ ത്വയ്ബ ഭീകരരെ സുരക്ഷാസേന വധിച്ചു. മോറിഫത്ത് മഖ്ബൂൽ, അബ്രാർ എന്ന ജാസിം ഫാറൂഖ് എന്നിവരെയാണ് വധിച്ചത്.
ഇന്ന് പുലർച്ചെ ഷോപ്പിയാനിലെ അൽഷിപ്പോറയിലാണ് ഏറ്റുമുട്ടൽ നടന്നത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഭീകരർക്കായി പ്രദേശത്ത് സുരക്ഷാസേന സംയുക്ത തിരച്ചിൽ നടത്തുകയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ കശ്മീരി പണ്ഡിറ്റ് സഞ്ജയ് ശർമയെ കൊലപ്പെടുത്തിയതിൽ പങ്കുള്ള ആളാണ് ജാസിം ഫാറൂഖ്. സൗത്ത് കശ്മീരിലെ പുൽവാമ ജില്ലയിലെ അഖൻ ഏരിയയിലായിരുന്നു സംഭവം. മാർക്കറ്റിലേക്ക് പോവുകയായിരുന്ന ശർമയെ ഭീകരർ വെടിവെക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ശർമ ആശുപത്രിയിൽവെച്ച് മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.