Posted On
date_range Updated On
date_range കശ്മീരിൽ രണ്ട് ലഷ്കർ ഭീകരരെ വധിച്ചു; കൊല്ലപ്പെട്ടവരിൽ മുൻ മാധ്യമപ്രവർത്തകനും
ശ്രീനഗർ: റെയ്‌നാവാരി മേഖലയിൽ ബുധനാഴ്ച സുരക്ഷാസേന നടത്തിയ ഏറ്റുമുട്ടലിൽ രണ്ട് ലഷ്‌കർ ഇ ത്വയ്യിബ തീവ്രവാദികളെ വധിച്ചു. അർധരാത്രിയോടെയാണ് തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.
ബുധനാഴ്ച പുലർച്ചെയാണ് രണ്ട് ഭീകരരെ കൊലപ്പെടുത്തിയത്. ഭീകരരിൽ ഒരാളായ റയീസ് അഹമ്മദ് ഭട്ടിന്റെ കൈവശം പ്രസ് കാർഡ് ഉണ്ടായിരുന്നതായി കശ്മീർ സോൺ പൊലീസ് പറഞ്ഞു. ഇയാൾ നേരത്തെ വാലി മീഡിയ സർവിസിന്റെ എഡിറ്റർ ഇൻ ചീഫ് ആയിരുന്നു ഭട്ട്.
2021ലാണ് തീവ്രവാദ സംഘടനക്കൊപ്പം ചേരുന്നത്. തീവ്രവാദ കുറ്റകൃത്യങ്ങൾക്ക് രണ്ട് എഫ്.ഐ.ആറുകൾ റയീസിന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ബിജ്‌ബെഹറയിലെ ഹിലാൽ അഹ് റാഹ് ആണ് കൊല്ലപ്പെട്ട രണ്ടാമൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.