ഭേപ്പാൽ: ട്രക്ക് ബൈക്കിലിടിച്ച് രണ്ട് പേർ മരിച്ചതിനെ തുടർന്ന് ആൾക്കൂട്ടം നിരവധി വാഹനങ്ങൾക്ക് തീവെച്ചു. മധ്യപ്രദേശിലെ സിൻഗ്രാലി ജില്ലയിലാണ് സംഭവം. കൽക്കരിയുമായെത്തിയ ട്രക്ക് ബൈക്കിലിടിച്ചാണ് രണ്ട് പേർ മരിച്ചത്. തുടർന്ന് അക്രമാസക്തമായ ആൾക്കൂട്ടം വാഹനങ്ങൾക്ക് തീയിടുകയായിരുന്നു. സംഭവസ്ഥലത്തേക്ക് എത്തിയ നിരവധി പൊലീസുകാർക്ക് സംഘർഷത്തിനിടെ പരിക്കേറ്റുവെന്നാണ് റിപ്പോർട്ട്.
രണ്ട് പേരുടെ മൃതദേഹം സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് പോസ്റ്റ്മാർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. വാഹനാപകടത്തിൽ യുവാക്കൾ മരിച്ചതിന് പിന്നാലെ ജനങ്ങൾ പ്രതിഷേധം ആരംഭിക്കുകയായിരുന്നുവെന്നും ഇത് അക്രമത്തിൽ കലാശിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ആളുകൾ 11 വാഹനങ്ങൾക്ക് തീയിട്ടു. ഇതിൽ ഏഴ് എണ്ണവും ബസുകളാണ്.പ്രദേശത്ത് സംഘർഷാവസ്ഥ നിയന്ത്രിക്കുന്നതിനായി വൻ പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കൂടുതൽ പ്രദേശങ്ങളിലേക്ക് സംഘർഷം പടരുന്നത് തടയുന്നതിനാണ് പ്രാധാന്യം നൽകുന്നതെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.