Posted On
date_range Updated On
date_range ബുദ്ഗാമിലെ ഏറ്റുമുട്ടലിൽ രണ്ട് ജയ്ശെ ഭീകരരെ സുരക്ഷാസേന വധിച്ചു; ഒരു സൈനികന് പരിക്ക്
ബുദ്ഗാം: ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ജയ്ശെ മുഹമ്മദ് ഭീകരരെ സുരക്ഷാസേന വധിച്ചു. ബുദ്ഗാം മച്ചാമ ഏരിയായിലെ അരിബാഗിലാണ് ഏറ്റുമുട്ടൽ നടന്നത്.
ഒരു സൈനികന് ഏറ്റുമുട്ടലിൽ പരിക്കേറ്റു. കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ പാകിസ്താൻ പൗരനും മറ്റൊരാൾ പുൽവാന സ്വദേശിയുമാണെന്ന് കശ്മീർ ഐ.ജി. വിജയ് കുമാർ അറിയിച്ചു.
ചൊവ്വാഴ്ച പ്രദേശം വളഞ്ഞ സംയുക്തസേനയാണ് ഭീകരർക്കായി തെരച്ചിൽ തുടങ്ങിയത്. കൂടുതൽ ഭീകരർ പ്രദേശത്ത് ഒളിവിലുണ്ടെന്ന നിഗമനത്തിൽ സേനയുടെ തെരച്ചിൽ പുരോഗമിക്കുകയാണ്.
ശ്രീനഗർ പൊലീസ്, ബുദ്ഗാം പൊലീസ്, കരസേനയിലെ 50 രാഷ്ട്രീയ റൈഫിൾസ് എന്നിവരാണ് പങ്കെടുക്കുന്നത്. ഈയാഴ്ചയിൽ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.