Posted On
date_range Updated On
date_range ഷോപ്പിയാനിൽ ഏറ്റുമുട്ടൽ: രണ്ട് ജയ്ശ് തീവ്രവാദികളെ വധിച്ചു
ശ്രീനഗർ: ജമ്മുകശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ജയ്ശെ മുഹമ്മദ് തീവ്രവാദികള െ വധിച്ചു. ഷോപ്പിയാനിലെ മീമേന്ദർ ഏരിയയിലാണ് ഏറ്റുമുട്ടൽ തുടരുന്നത്. തീവ്രവാദികൾ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന് സൈന്യം പ്രദേശം വളയുകയായിരുന്നു.
തെരച്ചിൽ നടത്തുന്നതിനിടെ ഭീകരർ സേനക്കു നേരെ വെടിയുതിർത്തു. സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ ദിവസം ഇന്ത്യൻ വ്യോമസേന നടത്തിയ മിന്നലാക്രമണത്തെ തുടർന്ന് പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ച് കശ്മീരിലെ ഇന്ത്യൻ പോസ്റ്റുകൾക്കെതിരെ വെടിവെപ്പ് നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.