Posted On
date_range Updated On
date_range ജയലളിത: ഊഹാപോഹം പ്രചരിപ്പിച്ച രണ്ടുപേര്‍ കൂടി അറസ്റ്റില്‍
കോയമ്പത്തൂര്‍: ജയലളിതയുടെ ആരോഗ്യാവസ്ഥയില്‍ ഊഹാപോഹം പ്രചരിപ്പിച്ച രണ്ടു യുവാക്കള്‍ കൂടി ചെന്നൈയില്‍ അറസ്റ്റിലായി. എ.ഐ.ഡി.എം.കെയുടെ വനിതാ പ്രവര്‍ത്തക സുനിത ദേവി നല്‍കിയ പരാതിയെ തുടര്‍ന്നാണ് നഗരത്തിലെ ദേശസാല്‍കൃത ബാങ്കിലെ ജീവനക്കാരായ ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
ഒക്ടോബര്‍ ഏഴിന് ബാങ്കില്‍ ചെന്ന സുനിതയോട് ബാങ്ക് ജീവനക്കാരായ സുരേഷും രമേശും മുഖ്യമന്ത്രിയുടെ ആരോഗ്യാവസ്ഥയെ കുറിച്ച് തിരക്കുകയും ഇവര്‍ മറുപടി നല്‍കാതിരുന്നതിനെ തുടര്‍ന്ന് സുനിതയോട് ഇക്കാര്യത്തില്‍ ചില പരാമര്‍ശങ്ങള്‍ നടത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലടക്കം ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ചതിന് ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം നാല്‍പതില്‍ ഏറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.