Posted On
date_range Updated On
date_range തമിഴ്നാട്ടിൽ രണ്ട് ഗുണ്ടാ നേതാക്കളെ പൊലീസ് വെടിവെച്ച് കൊന്നു
ചെന്നൈ: തമിഴ്നാട്ടിൽ രണ്ട് ഗുണ്ടാ നേതാക്കളെ പൊലീസ് വെടിവെച്ചു കൊന്നു. ഗുണ്ടാ നേതാവ് ബോംബ് ശരവണന്‍റെ കൂട്ടാളികളായ മുത്തു ശരവണൻ, സൺഡേ സതീഷ് എന്നിവരാണ് കൊല്ലപ്പെട്ടത്.
ശോളവാരത്ത് ഇന്ന് പുലർച്ചെ 3.30 ഓടെ ആവഡി പൊലീസിന്‍റെ വെടിവെപ്പിലാണ് ഇരുവരും കൊല്ലപ്പെട്ടത്. തിരുവള്ളൂർ ജില്ലയിലെ 53കാരനായ പാർത്ഥിപനെ കൊന്ന കേസിൽ പൊലീസ് തിരയുകയായിരുന്നു ഇരുവരെയും.
മരപ്പേട് കണ്ടിഗയിലെ കെട്ടിടത്തിൽ ഉണ്ടായിരുന്ന ഇരുവരെയും പൊലീസ് വളയുകയായിരുന്നെന്നും ഗുണ്ടകൾ പൊലീസിനെ ആക്രമിച്ചതോടെയാണ് വെടിവെപ്പുണ്ടായതെന്നാണ് പറയുന്നത്. ഗവ. സ്റ്റാൻലി ആശുപത്രിയിലെത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്.
ആറു കൊലപാതകമടക്കം 13 കേസുകൾ മുത്തുവിനെതിരെയും അഞ്ച് ക്രിമിനൽ കേസുകൾ സതീഷിനെതിരെയുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.