മധ്യപ്രദേശിൽ ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ച് തീപിടിച്ചു; 10 ട്രെയിനുകൾ റദ്ദാക്കി

സിങ്പൂർ: മധ്യപ്രദേശിൽ ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. അഞ്ചു പേർ പരിക്ക്. ഷാഹ്ദോളിലെ സിങ്പൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം.

കൂട്ടിയിടിയുടെ ആഘാതത്തിൽ ട്രെയിനിന്‍റെ എൻജിനുകൾക്ക് തീപിടിച്ചു. തകർന്ന എൻജിന്‍റെ അടിയിൽ കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.

അപകടത്തെ തുടർന്ന് ബിലാസ്പുർ-കത്നി പാതയിൽ ട്രെയിൻ ഗതാഗതം താളെതെറ്റി. 10 ട്രെയിനുകൾ റദ്ദാക്കി. രണ്ട് ട്രെയിനുകൾ വഴിതിരിച്ചു വിടുകയും ഒരെണ്ണം റീ ഷെഡ്യൂൾ ചെയ്യുകയും മൂന്നു ട്രെയിനുകൾ യാത്ര ചുരുക്കുകയും ചെയ്തു. 

Tags:    
News Summary - Two goods trains collided in madhya pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.