Posted On
date_range Updated On
date_range രജൗരിയിലും ബാരാമുല്ലയിലും ഏറ്റുമുട്ടൽ തുടരുന്നു; ഒരു ഭീകരനെ വധിച്ചു
രജൗരി: കഴിഞ്ഞദിവസം അഞ്ച് സൈനികർ വീരമൃത്യുവരിച്ച കശ്മീലെ രജൗരിയിലും ബാരാമുല്ലയിലും സുരക്ഷാസേനയും ഭീകരരുമായി വീണ്ടും ഏറ്റുമുട്ടൽ ആരംഭിച്ചതായും ഒരു ഭീകരനെ വധിച്ചതായും കശ്മീർ സോൺ പൊലീസ് അറിയിച്ചു. ബാരാമുല്ലയിലെ കർഹാമ കുൻസർ മേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്.
കുൻസർ സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള കർഹാമ ഗ്രാമത്തിൽ സംശയാസ്പദമായ ചില നീക്കങ്ങളെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചുതിനെത്തുടർന്ന് ബാരാമുല്ല പൊലീസ്, ഇന്ത്യൻ ആർമി, സി.ആർ.പി.എഫ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു ഓപറേഷൻ.
അതേസമയം, അഞ്ച് സൈനികർ കൊല്ലപ്പെട്ട രജൗരിയിലെ കാണ്ടി വനത്തിൽ ഭീകരവിരുദ്ധ ഓപ്പറേഷൻ പുരോഗമിക്കുകയാണെന്ന് പ്രതിരോധ വക്താവ് ലഫ്റ്റനന്റ് കേണൽ ദേവേന്ദർ ആനന്ദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.