Posted On
date_range Updated On
date_range കോവിഡ്: രണ്ട് ബി.എസ്.എഫുകാർ മരിച്ചു
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണവും മരണവും ആശങ്കജനകമായി ഉയരുന്നു. 24 മണിക്കൂറിനിടെ രണ്ടു ബി.എസ്.എഫുകാരടക്കം 89 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനിടെ 41 ബി.എസ്.എഫുകാർക്കടക്കം 3561 പുതിയ കേസുകളാണ് സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്തത്.
അതിനിടെ, 28.83ശതമാനം രോഗികൾ സുഖം പ്രാപിച്ചു. ജോലിക്കിടെ രോഗം ബാധിച്ച് മരിച്ച ഡൽഹി പൊലീസ് കോൺസ്റ്റബിൾ അമിത് റാണയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.