പട്ന: ബിഹാറിലെ ഭോജ്പൂർ ജില്ലയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് പൊലീസുകാർ മരിച്ചു.ശനിയാഴ്ച രാവിലെ 10 മണിയോടെ അറാ ടൗണിന് സമീപമുള്ള ദേശീയ പാതയിലാണ് അപകടമുണ്ടായതെന്ന് ഭോജ്പൂർ പൊലീസ് സൂപ്രണ്ട് സഞ്ജയ് സിങ് പറഞ്ഞു. കോൺസ്റ്റബിൾമാരായ സുശീൽ കുമാർ ഝാ(25), ജഗദീഷ് സാഹ്(26) എന്നിവരാണ് മരിച്ചത്. സുശീൽ കുമാർ വെസ്റ്റ് ചമ്പാരൻ ജില്ലക്കാരനും ജഗദീഷ് ഈസ്റ്റ് ചമ്പാരൻ സ്വദേശിയുമാണ്.
'ഛാത്ത് ഉത്സവത്തിൽ പങ്കെടുക്കാനായി അവധിയെടുത്ത് ഒരുമിച്ച് വീടുകളിലേക്ക് പോകുമ്പോഴായിരുന്നു അപകടം. പൊലീസുകാർ സഞ്ചരിച്ചിരുന്ന ബൈക്കിനെ ലോറി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ലോറി മറിഞ്ഞു. ഉന്നത പൊലീസ് സംഘം സംഭവസ്ഥലത്തേക്ക് എത്തിയപ്പോഴേക്കും ഡ്രൈവർ ഓടി രക്ഷപ്പെട്ടു.
പരിക്കേറ്റ ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിഹാർ മിലിട്ടറി പൊലീസ് ബറ്റാലിയനിലായിരുന്ന രണ്ട് പേരും ബക്‌സർ ജില്ലയിലാണ് ജോലി ചെയ്തിരുന്നത്. അപകടത്തെക്കുറിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം അവർക്ക് വിട്ടുനൽകും. ലോറി ഡ്രൈവറെ പിടികൂടാൻ തിരച്ചിൽ ഉൗർജിതമാക്കിയിട്ടുണ്ട്'- പൊലീസ് സൂപ്രണ്ട് സഞ്ജയ് സിങ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.