Posted On
date_range Updated On
date_range ചാരവൃത്തി: കശ്മീരിലെ അതിർത്തി ഗ്രാമത്തിൽ രണ്ടുപേർ പിടിയിൽ
ശ്രീനഗർ: പാകിസ്താനുവേണ്ടി ചാരപ്പണി ചെയ്തുവെന്നാരോപിച്ച് രണ്ടുപേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. നസീർ ഹുസൈൻ, മുഹമ്മദ് മുക്താർ എന്നിവരെയാണ് ജമ്മു കശ്മീരിലെ രജൗരിയിലുള്ള അതിർത്തി ഗ്രാമത്തിൽനിന്നും അറസ്റ്റ് ചെയ്തത്.
ഇതിലൊരാൾ സൈന്യത്തിന് വേണ്ടി പോർട്ടറായി പ്രവർത്തിക്കുകയായിരുന്നു. രണ്ടാമത്തെയാൾ ഇയാളുടെ ബന്ധുവാണ്. പൊലീസിന്‍റെയും സൈന്യത്തിന്‍റെയും സംയുക്ത സംഘമാണ് അറസ്റ്റ് ചെയതത്.
സൈന്യത്തിന്‍റെ സുരക്ഷ പ്രാധാന്യമുള്ള കെട്ടിടങ്ങളും മറ്റും വിഡിയോ എടുത്ത് ഇവർ കൈമാറിയെന്നാണ് റിപ്പോർട്ട്. നേരത്തെ 'രാഷ്ട്രീയ റൈഫിൾസി'ന്‍റെ ആസ്ഥാനമായി പ്രവർത്തിച്ച ഇടത്തിന്‍റെ ദൃശ്യങ്ങളാണ് ഇവർ മൊബൈലിൽ പകർത്തിയത്.
ഇതുസംബന്ധിച്ച് ഡിസംബർ 16നാണ് വിവരം ലഭിച്ചതെന്ന് പൊലീസ് വക്താവ് പറഞ്ഞു. കൂടുതൽ അന്വേഷണം നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.