യു.പി മുഖ്യമന്ത്രിയുടെ ട്വിറ്റർ ഹാൻഡിൽ ഹാക്ക് ചെയ്തു; യോഗിയുടെ ചിത്രം മാറ്റി

ലഖ്നോ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ട്വിറ്റർ ഹാൻഡിൽ ഹാക്ക് ചെയ്തു. യു.പി മുഖ്യമന്ത്രിയുടെ പേരിലുള്ള ഔദ്യോഗിക ട്വിറ്റർ ഹാൻഡിലാണ് ഹാക്ക് ചെയ്തത്. നാല് മണിക്കൂർ നേരാണ് അക്കൗണ്ട് ഹാക്കർമാരുടെ കൈയിലായത്. അതിന് ശേഷം തകരാർ ഭാഗികമായി പരിഹരിച്ചു.

ഹാക്കർമാർ 100ഓളം ട്വീറ്റുകളാണ് യു.പി മുഖ്യമന്ത്രിയുടെ അക്കൗണ്ടിൽ നിന്നും പോസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ ചിത്രവും അക്കൗണ്ടിൽ നിന്നും നീക്കി. മണിക്കൂറുകൾക്ക് ശേഷം യോഗിയുടെ പ്രൊഫൈൽ ചിത്രവും തിരിച്ചെത്തിയിട്ടുണ്ട്.

അക്കൗണ്ട് ഹാക്ക് ചെയ്തതിന് ശേഷം പോസ്റ്റ് ചെയ്ത ട്വീറ്റുകളും നീക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ അക്കൗണ്ടും ഹാക്ക് ചെയ്തിരുന്നു. ബിറ്റ്കോയിൻ ഔദ്യോഗികമായി അംഗീകരിച്ചുവെന്ന ട്വീറ്റാണ് പ്രധാനമന്ത്രിയുടെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതത്. 

Tags:    
News Summary - Twitter handle of UP CM Yogi Adityanath's office hacked, account restored

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.