ലഖ്നോ: കമലേഷ് തിവാരിയുടെ കൊലപാതകത്തിൽ ബി.ജെ.പി നേതാവിന് പങ്കുണ്ടെന്ന ആരോപണവുമായി മാതാവ്. ശിവകുമാർ ഗു പ്തക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്നാണ് കമലേഷിൻെറ മാതാവ് ആവശ്യപ്പെടുന്നത്.
ശിവകുമാർ ഗുപ്തയാണ് മകൻെറ മരണത്തിന് ഉത്തരവാദി. ഇയാളെ പൊലീസ് ചോദ്യം ചെയ്താൽ സത്യം പുറത്ത് വരും. തത്തേരി ഏരിയയിലാണ് ശിവകുമാർ താമസിക്കുന്നത്. ശിവകുമാറും കമലേഷുമായി സ്ഥലതർക്കം നിലനിന്നിരുന്നതായും അവർ പറഞ്ഞു.
അതേസമയം, പ്രവാചകനെതിരായ കമലേഷിൻെറ പരാമർശങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അദ്ദേഹത്തിൻെറ ഭാര്യ ആരോപിക്കുന്നത്. ഹിന്ദുസമാജ് പാർട്ടിയുടെ നേതാവായ കമലേഷ് കഴിഞ്ഞ ദിവസമാണ് വെടിയേറ്റ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.