ന്യൂഡൽഹി: തെൻറ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തെന്ന് ബി.ജെ.പി മുതിർന്ന നേതാവ് തരുൺ വിജയ്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പുകഴ്ത്തിക്കൊണ്ടും നരേന്ദ്ര മോദിയെ വിമർശിച്ചുകൊണ്ടും തരുൺ വിജയുടെ അക്കൗണ്ടിൽ നിന്ന് നിരന്തരം ട്വീറ്റുകൾ വന്നതോടെയാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്.
ചൊവ്വാഴ്ച രാത്രി പത്തോടെയാണ് ട്വീറ്റുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. ആദ്യ ട്വീറ്റ് രാഹുലിെൻറ കൈലാസ് മാനസരോവർ യാത്രയെ എതിർത്ത ബി.ജെ.പിയെ വിമർശിച്ചു കൊണ്ടായിരുന്നു.
തീർഥയാത്ര പോകാനുള്ള ഒരാളുടെ ആഗ്രഹത്തെ സംബന്ധിച്ച് ചർച്ച നടത്താൻ ആർക്കും അവകാശമില്ല. അത് അയാളും ശിവനും തമ്മിലുള്ളതാണ് എന്നായിരുന്നു.
മറ്റൊന്ന്, രാഹുലിെൻറ കൈലാസ യാത്രയെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നത് തെറ്റാണ്. ഹിന്ദു ഒരിക്കലും അത് ചെയ്യില്ല. അത് ശിവനും അദ്ദേഹത്തിനുമിടയിലുള്ളതാണ്. ആരും ശിവനേക്കൾ വലുതല്ല.
പിന്നീട് വന്ന ട്വീറ്റ് നിലവിൽ ഡിലീറ്റ് ചെയ്തിട്ടുണ്ട്. പിറകിൽ നരേന്ദ്ര േമാദി ഉണ്ടന്നുള്ള അഹങ്കാരമാണ് തരുൺ വിജയ്ക്കെന്നാണ് ആ ട്വീറ്റിൽ പറഞ്ഞിരുന്നത്.
എന്നാൽ വീടു മാറുന്നതിനിടെ തെൻറ ട്വിറ്റർ പാസ് വേർഡ് ദുരുപയോഗം ചെയ്ത് നടത്തിയ ട്വീറ്റുകളാണിതെല്ലാമെന്നും പൊലീസിൽ പരാതി നൽകുകയും പാസ് വേർഡ് മാറ്റുകയും ചെയ്തിട്ടുണ്ടെന്നും തരുൺ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.