പീഡന പരാതി; ടെലിവിഷൻ താരം അഭിനവ്​ കോഹ്​ലി അറസ്​റ്റിൽ

മുംബൈ: ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ പരാതിയില്‍ ടെലിവിഷന്‍ താരം അഭിനവ് കോഹ്​ലി അറസ ്​റ്റിൽ. ​അഭിനവ്​ മര്‍ദ്ദിക്കുകയും നിരന്തരം ലൈംഗികമായി അധിക്ഷേപിക്കുകയും ചെയ്​തുവെന്ന പെൺകുട്ടിയുടെ പരാതിയ ിൽ സാമ്​ന്ത നഗർ പൊലീസ്​ ഞായറാഴ്​ച രാത്രിയാണ്​​ അഭിനവിനെ അറസ്​റ്റ്​ ചെയ്​തത്​.

അഭിനവിന്‍റെ ഭാര്യ ശ്വേത തിവാരിയുടെ ആദ്യ ബന്ധത്തിലെ മകളാണ് പരാതി നല്‍കിയത്​.
ലൈംഗികാധിക്ഷേപം, ശാരീരിക പീഡനം, ഭീഷണിപ്പെടുത്തൽ, സ്വൈര്യജീവിതത്തെ തടസപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ്​ അഭിനവിനെതിരെ കേസ്​ ഫയൽ ചെയ്​തിരിക്കുന്നത്​.

അഭിനവ് സ്ഥിരമായി മദ്യപിക്കുന്നയാളാണ്. മദ്യപിച്ച ശേഷം ഇയാൾ ലൈംഗികചുവയോടെ സംസാരിച്ചെന്നും ​മോശം ചിത്രങ്ങൾ കാണിച്ചുവെന്നും പരാതിയിൽ പറയുന്നു. 2017 ഒക്​ടോബർ മുതൽ അഭിനവ് നിരന്തരം മര്‍ദ്ദിക്കുകയും മോഡലിംഗ് ചിത്രങ്ങളുടെ പേരില്‍ പരിഹസിക്കുകയും ചെയ്തുവെന്നാണ്​ പരാതി.

​പെൺകുട്ടിയെ മർദിക്കുന്നത്​ തടഞ്ഞ മാതാവിനെ ഇയാൾ ഭീഷണിപ്പെടുത്തി. തുടർന്ന്​ പെൺകുട്ടിയും മാതാവും ചേർന്നാണ്​ അഭിനവിനെതിരെ പരാതി നൽകിയത്​.

നടൻ രാജാ ചൗധരിയാണ് ശ്വേതയുടെ ആദ്യ ഭര്‍ത്താവ്. 2007ലാണ് ശ്വേത രാജാ ചൗധരിയമായുള്ള വിവാഹബന്ധം അവസാനിപ്പിച്ചത്. ശ്വേതയുടെയും രാജായുടെയും മകളാണ് പരാതി നല്‍കിയ പെണ്‍കുട്ടി. ​ശ്വേതയും അഭിനവും 2016ലാണ് വിവാഹിതരായത്. ഇവര്‍ക്ക് ഒരു ആണ്‍കുട്ടിയുമുണ്ട്.

Tags:    
News Summary - TV Actor Abhinav Kohli Arrested For Sexually Harassing Woman- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.