കെ.സി.ആർ ആരോപണം: തെളിവ് കൊണ്ടുവരട്ടെ അപ്പോൾ പ്രതികരിക്കാമെന്ന് തുഷാർ വെള്ളാപ്പള്ളി

ആലപ്പുഴ: താൻ എം.എൽ.എമാരെ ആരെയും കണ്ടിട്ടില്ലെന്നും അങ്ങനെയൊരു ആരോപണം ഉണ്ടെങ്കിൽ തെളിവ് കൊണ്ടുവരട്ടെയെന്നും ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. തെലങ്കാന രാഷ്ട്രസമിതി എം.എൽ.എമാരെ ബി.ജെ.പിയിലേക്ക് കൊണ്ടുവന്ന് സർക്കാറിനെ താഴെയിറക്കാനുള്ള ഗൂഢാലോചനയിൽ തുഷാർ പങ്കെടുത്തെന്ന തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്‍റെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു തുഷാർ വെള്ളാപ്പള്ളി.

എം.എൽ.എമാരെ കാണുകയോ അവർക്ക് പണം കൊടുക്കാമെന്ന വാഗ്ദാനം നൽകുകയോ ചെയ്തിട്ടില്ല. തെളിവുകൾ കൊണ്ടുവന്നാൽ മറുപടി കൊടുക്കാം. താനും അമിത്ഷായുമായിരിക്കുന്ന ചിത്രങ്ങൾ ഒരുപാടുണ്ട്. അത് ഫേസ്ബുക്കിൽനിന്ന് മറ്റും കിട്ടും. അവിടെ ഉണ്ടായിട്ടുള്ള രാഷട്രീയ പ്രശ്‌നങ്ങളാൽ ആരെങ്കിലും മുന്നണി വിട്ടുപോകുന്ന കാര്യത്തിൽ തനിക്ക് ഒന്നുംപറയാനില്ല.

എന്നെ പലരും വിളിക്കാറുണ്ട് അവർ ഏജന്റുമാരാണൊ എന്നൊന്നും അറിയില്ല. ചന്ദ്രശേഖരറാവു കോടതിയിൽ പോവുകയോ തെളിവുകൾ നൽകുകയോ ചെയ്യട്ടെ. അപ്പോൾ പ്രതികരിക്കാമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

Tags:    
News Summary - Tushar Vellapally react to K Chandrasekhar Rao

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.