ആർ.എസ്.എസും ബി.ജെ.പിയും എന്റെ ഗുരുക്കന്മാർ, വിമർശനങ്ങൾക്ക് നന്ദി -രാഹുൽ ഗാന്ധി

ന്യൂഡൽഹി: തനിക്കെതിരെ കാരണമില്ലാതെ കേസുണ്ടാക്കാൻ ശ്രമിക്കുകയാണ് ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാറെന്ന് കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി. താൻ നിരന്തരം സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുകയാണെന്ന് സുരക്ഷാ ജീവനക്കാരാൽ ആരോപണമുന്നയിപ്പിച്ചും കോവിഡ് ആശങ്കയുള്ളതിനാൽ ഭാരത് ജോഡോ യാത്ര നിർത്തണമെന്ന് കത്തയച്ചും തനിക്കെതിരെ കേസുണ്ടാക്കാനുള്ള ശ്രമമാണ്. എന്നാൽ ബി.ജെ.പിയുടെ റോഡ് ഷോകളിൽ കോവിഡ് പ്രോട്ടോകോൾ ലംഘനം ഉണ്ടാകുന്നില്ല.

ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെടുന്നത് ബുള്ളറ്റ് പ്രൂഫ് വാഹനത്തിൽ സഞ്ചരിക്കാനാണ്. എങ്ങനെയാണ് എനിക്കത് ചെയ്യാനാവുക​? ഞാൻ കാൽനടയാത്രയാണ് നടത്തുന്നത്. സുരക്ഷക്ക് ആവശയമായത് എന്താണെന്ന് അവർക്കറിയാം. അവർ പ്രശ്നങ്ങളുണ്ടാക്കുകയാണ്.

വിദ്വേഷത്തിനെതിരെ രാജ്യത്തെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഹുൽ ഭാരത് ജോഡോ യാത്ര നടത്തിയത്. ഇത് ഞങ്ങളെ സംബന്ധിച്ച് വിജയകരമായ യാത്രയായിരുന്നു. അതുകൊണ്ട് നിരവധി ഫലങ്ങൾ ഉണ്ടായിട്ടുണ്ട്. തൊ​ഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ പ്രശ്നങ്ങൾ ജനജീവിതത്തെ ബാധിക്കുന്നുണ്ട്. രാജ്യത്തിന് ചിന്തിക്കാൻ ഒരു പുതിയ വഴി തുറന്നിരിക്കുകയാണ് താനെന്നും രാഹുൽ പറഞ്ഞു.

ബി.ജെ.പിക്ക് ധാരാളം പണമുണ്ട്. നിങ്ങൾ എന്തെല്ലാം ചെയ്താലും സത്യത്തോട് പോരാടാനാകില്ല. താൻ യാത്രതുടങ്ങിയത് മുൻ ധാരണകളൊന്നുമില്ലാതെയാണ്. ഈ യാത്രയിൽ നിരവധി കാര്യങ്ങൾ പഠിക്കാനായെന്നും രാഹുൽ പറഞ്ഞു.

തന്നെ വിമർശിക്കുന്നതിന് ആർ.എസ്.എസിനും ബി.ജെ.പിക്കും നന്ദി. അത് കൂടുതൽ കരുത്തനാകാൻ എന്നെ സഹായിച്ചു. അവർ എന്റെ ഗുരുക്കൻമാരാണ്. - രാഹുൽ പറഞ്ഞു.

Tags:    
News Summary - "Trying To Give New Way To Think": Rahul Gandhi On Bharat Jodo Yatra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.