''സത്യമായും ബി.ജെ.പി എല്ലാ മതങ്ങളെയും ആദരിക്കുന്നു'' പരിഹാസവുമായി ​മഹുവ മൊയ്ത്ര

ബി.ജെ.പിക്ക് മുസ്‌ലിം ജനപ്രതിനിധികളില്ലാത്തതിനെയും പ്രവാചക നിന്ദയെ തുടർന്ന് പ്രതിരോധത്തിലായപ്പോൾ തങ്ങൾ എല്ലാ മതങ്ങളെയും ആദരിക്കുന്നുവെന്ന പാർട്ടി പ്രസ്താവനയെയും പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. ട്വിറ്റർ പോസ്റ്റിലൂടെയാണ് പ്രതികരണം. നിലവിലുള്ളവരുടെ കാലാവധി കഴിയുന്നതോടെ ബി.ജെ.പിക്ക് മുസ്‌ലിം അംഗമുണ്ടാകില്ലെന്ന ദി വയർ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് വിമർശനം.

''വയർ ജൂൺ ഏഴിന് രാത്രി റിപ്പോർട്ട് ചെയ്യുന്നു. ബി.ജെ.പിക്ക് രാജ്യസഭയിലോ ലോക്സഭയിലോ ഒരു മുസ്‌ലിം എം.പി പോലുമുണ്ടാകില്ല. 31 സംസ്ഥാനങ്ങളിലോ കേന്ദ്രഭരണ പ്രദേശങ്ങളിലോ ഒരു മുസ്‌ലിം എം.എൽ.എ പോലുമില്ല. 200 ദശലക്ഷമുള്ള, 15 ശതമാനം ജനസംഖ്യയുള്ള വിഭാഗത്തിന് ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയിൽ പ്രാതിനിധ്യമില്ല. സത്യമായും ബി.ജെ.പി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു'' എന്നിങ്ങനെയായിരുന്നു ട്വീറ്റ്.

Tags:    
News Summary - Truly, BJP respects “all religions” -Mahua moitra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.