Posted On
date_range Updated On
date_range ജമ്മുകശ്മീരിൽ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജ്ജുവിന്റെ കാർ അപകടത്തിൽപ്പെട്ടു
ശ്രീനഗർ: ജമ്മുകശ്മീരിൽ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജ്ജുവിന്റെ കാർ അപകടത്തിൽപ്പെട്ടു. ശ്രീഗനറിലേക്കുള്ള യാത്രക്കിടെ ട്രക്കിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് രംഭാൻ പൊലീസ് അറിയിച്ചു.
കേന്ദ്രമന്ത്രിയെ സുരക്ഷിതമായി എത്തേണ്ട സ്ഥലത്ത് എത്തിച്ചുവെന്നും കശ്മീർ പൊലീസ് വ്യക്തമാക്കി. അപകടത്തിന്റെ ചില വിഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. മന്ത്രിയുടെ കറുത്ത സ്കോർപിയോ കാറിൽ നിന്നും ആളുകളെ പുറത്തിറക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
ജമ്മു യൂണിവേഴ്സിറ്റിയിൽ നടക്കുന്ന പരിപാടിയിൽ സംബന്ധിക്കുന്നതിനായാണ് റിജിജ്ജു എത്തിയത്. ഉദംപൂരിൽ നടക്കുന്ന ലീഗൽ സർവീസ് ക്യാമ്പിലും അദ്ദേഹം പങ്കെടുക്കും. നേരത്തെ ജമ്മുകാശ്മീർ യാത്രയുടെ വിഡിയോയും അദ്ദേഹം പങ്കുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.