ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പ്: അക്രമികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: തദ്ദേശ തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്താൻ സ്വീകരിച്ച നടപടികൾ അടിയന്തരമായി അറിയിക്കണമെന്ന് ത്രിപുര സർക്കാറിനോട് സുപ്രീംകോടതി. സംസ്ഥാന ഡി.ജി.പിക്കും ആഭ്യന്തര സെക്രട്ടറിക്കുമാണ് കോടതി നിർദേശം നൽകിയത്. അക്രമികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.

ത്രിപുരയിൽ വ്യാപക അക്രമം നടക്കുന്നുവെന്നും തടയാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി തൃണമൂൽ കോൺഗ്രസ് സമർപ്പിച്ച ഹരജിയിലാണ് കോടതിയുടെ ഇടപെടൽ. വോട്ടെടുപ്പിനും വോട്ടെണ്ണലിനും അടക്കം ഏർപ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങൾ, കേന്ദ്രസേനയുടെ വിന്യാസം എന്നിവയും സംസ്ഥാന സർക്കാർ വിശദീകരിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വ്യാഴാഴ്ച നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു. 

Tags:    
News Summary - Tripura violence: SC seeks DGP, home secretary's statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.