ത്രിപുര സംഘർഷം: യു.എ.പി.എ കേസുകൾ പുനപരിശോധിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

അഗർത്തല: 102 സമൂഹ മാധ്യമ അക്കൗണ്ടുകൾക്കെതിരെയും നാലു അഭിഭാഷകർക്കെതിരെയും യു.എ.പി.എ കേസുകൾ ചുമത്തിയ പൊലീസ് നടപടിയിൽ വീണ്ടുവിചാരവുമായി ത്രുപുര സർക്കാർ. മുഖ്യമന്ത്രി ബിപ്ലബ് കുമാർ യു.എ.പി.എ കേസുകളിൽ പുനപരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പൊലീസ് മേധാവി വി.എസ്. യാദവിന് നിർദേശം നൽകി. പൊലീസിന്‍റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

ത്രിപുര സംഘർഷവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയകളിലെ പോസ്റ്റുകൾക്കെതിരെ ക്രിമിനൽ ഗൂഢാലോചന, സാമുദായിക സ്പർധ പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി 68 ട്വിറ്റർ യൂസർമാർ ഉൾപ്പെടെ 102 സമൂഹ മാധ്യമ അക്കൗണ്ടുകൾക്കുനേരെയാണ് യു.എ.പി.എ ചുമത്തിയത്. യു.എ.പി.എ ചുമത്തി കേസെടുത്ത സംഭവത്തിൽ തുടർനടപടികൾ സ്വീകരിക്കരുതെന്ന് ത്രിപുര സർക്കാറിന് സുപ്രീംകോടതി നിർദേശം നൽകിയിരുന്നു. 

News Summary - Tripura violence: Biplab Deb directs DGP to review UAPA cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.