ത്രിപുര തെരഞ്ഞെടുപ്പ്; സമാധാനവും ജനാധിപത്യവും പുനഃസ്ഥാപിക്കാൻ ബി.ജെ.പിയെ തോൽപ്പിക്കണമെന്ന് മണിക് സർക്കാർ

ന്യൂഡൽഹി: ത്രിപുരയിൽ സമാധാനവും ജനാധിപത്യവും പുനഃസ്ഥാപിക്കാൻ ബി.ജെ.പിയെ ഭരണത്തിൽ നിന്ന് പുറത്താക്കണമെന്ന് മുൻ മുഖ്യമന്ത്രി മണിക് സർക്കാർ. കഴിഞ്ഞ അഞ്ചുവർഷമായി ബി.ജെ.പി ഭീകത സൃഷ്ടിക്കുകയും ജനാധിപത്യത്തെ നശിപ്പിക്കുകയുമാണെന്ന് അദ്ദേഹം ആരോപിച്ചു. ധൻപൂരിലെ കതാലിയയിൽ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മണിക് സർക്കാറിന്‍റെ പരാമർശം.

'മാറ്റത്തിന്റെ വാഗ്ദാനവുമായി അധികാരത്തിലെത്തിയ ബി.ജെ.പി ഭീകരത സൃഷ്ടിച്ചു. സമാധാനം പുനഃസ്ഥാപിക്കാനും ജനാധിപത്യം നിലനിൽക്കാനും നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്തണം.'- മണിക് സർക്കാർ പറഞ്ഞു.

യുവാക്കൾക്ക് ജോലിനൽകുന്നതിൽ ബി.ജെ.പി പരാജയപ്പെട്ടു. ബി.ജെ.പി വർഗീയ രാഷ്ട്രീയത്തിന്‍റെ പാത പിന്തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ത്രിപുരയിൽ ഫെബ്രുവരി 16നാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് രണ്ടിനാണ് വോട്ടെണ്ണൽ. 

Tags:    
News Summary - Tripura polls: BJP must be defeated to restore peace, democracy, says former CM Manik Sarkar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.