Posted On
date_range Updated On
date_range മുംബൈ ആക്രമണം: പാക് ഭീകരർ മുസ്ലിംകളെ ഒഴിവാക്കിയെന്ന് മേഘാലയ ഗവർണർ
ന്യൂഡൽഹി: മുംബൈ ആക്രമണത്തിൽനിന്ന് പാക് ഭീകരർ മുസ്ലിംകളെ ഒഴിവാക്കിയെന്ന് മേഘാലയ ഗവർണർ തഥാഗത റോയ്. സത്യവുമായി പുലബന്ധമില്ലാത്ത ആരോപണം ട്വിറ്ററിലൂടെയാണ് അദ്ദേഹം നടത്തിയത്. തുടർന്ന് അതിന് വിശദീകരണവുമായി മറ്റൊരു ട്വീറ്റ്. അമളി മനസ്സിലാക്കിയതോടെ ട്വീറ്റ് ഡിലീറ്റ് ചെയ്തു.
ട്വീറ്റിൽ തെറ്റുണ്ടെന്നും ക്ഷമിക്കണമെന്നും അഭ്യർഥന. പുതിയൊരു വിശദീകരണവുമായി പിന്നാലെ മറ്റൊരു ട്വീറ്റ് കൂടി ചെയ്ത് പുലിവാല് പിടിച്ചതിൽനിന്ന് തൽക്കാലം തടിയൂരി. മുംബൈ ഭീകരാക്രമണത്തിെൻറ പത്താം വാർഷികത്തിെൻറ ഭാഗമായാണ് അദ്ദേഹം ട്വീറ്റിലൂടെ വെട്ടിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.