സിൽചാർ: തൃണമൂൽ കോൺഗ്രസിെൻറ എം.പിമാരും എം.എൽ.എമാരും ഉൾപ്പെടെയുള്ള സംഘത്തെ അസം പൊലീസ് സിൽചാർ വിമാനത്താവളത്തിൽ തടഞ്ഞു. പൗരത്വ പട്ടികയിൽ നിന്ന് 40 ലക്ഷം പേരെ ഒഴിവാക്കിയ നടപടിക്കെതിരെയുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനായി പോവുകയായിരുന്ന എട്ടംഗ സംഘത്തെയാണ് പുറത്തു കടക്കാൻ അനുവദിക്കാെത തടഞ്ഞത്.
ജില്ലയിൽ നിയന്ത്രണങ്ങളും ആളുകൾ കൂടി നിൽക്കുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി. ഉച്ചക്ക് ഒരു മണിയോടെയാണ് തൃണമുൽ സംഘം വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധക്കാർ മുദ്രാവാക്യം വിളികളുമായി ഒത്തു കൂടിയിരുന്നു. വൻ പൊലീസ് സംഘവും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.
വിമാനത്താവളത്തിൽ നിന്ന് പുറത്തു കടക്കാനോ അകത്തേക്ക് പ്രവേശിക്കാനോ ആരേയും അനുവദിച്ചില്ല. പൗരത്വ പട്ടിക വിവാദത്തിൽ മമത ബാനർജിയും തൃണമൂൽ നേതാക്കളും ശക്തമായ പ്രതിഷേധ പരിപാടികളാണ് നടത്തി വരുന്നത്.
#WATCH Trinamool Congress MP and MLA delegation detained at Silchar airport #NRCAssam pic.twitter.com/G8l2l3OEFp
— ANI (@ANI) August 2, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.