മൂൺ മൂൺ സെന്നിനെ വിജയിപ്പിച്ചാൽ കോടികളുടെ കരാർ; ​തൃണമൂൽ എം.എൽ.എ വിവാദത്തിൽ

അൻസോൾ: ലോക്​സഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ്​ സ്ഥാനാർഥിയും സിനിമാതാരവുമായ മൂൺ മൂൺ സെന്നിനെ വിജയിപ്പിച് ചാൽ കോടികളുടെ കരാർ നൽകുമെന്ന്​ വാഗ്​ദാനം ചെയ്​ത്​ തൃണമൂൽ ​എം.എൽ.എ. ജിതേന്ദ്ര തിവാരി വിവാദത്തിൽ. മൂൺ മൂൺ സെന്ന ിനെ വിജയിപ്പിക്കാൻ ശ്രമിക്കുന്ന പാർട്ടി കൗൺസിലർമാർക്ക്​ നഗരസഭയിൽ നിന്നുള്ള കരാർ നൽകുമെന്നാണ്​ അൻസോൾ മേയർ ക ൂടിയായ ജിതേന്ദ്ര വാഗ്​ദാനം ചെയ്​തത്​. സ്ഥാനാർഥി സെൻ കൂടി പ​ങ്കെടുത്ത തെരഞ്ഞെടു​പ്പ്​ യോഗത്തിലായിരുന്നു ജിത േന്ദ്രയുടെ വാഗ്​ദാനം. ​

മൂൺ മൂൺ സെന്നിന്​ 5000 വോട്ട്​​ സംഘടിപ്പിച്ചു നൽകുന്നവർക്ക്​ ഒരു കോടി മതിക്കുന്ന കരാർ നൽകും. 3000 വോട്ട്​ നേടികൊടുക്കുന്നവർക്ക്​ 50 ലക്ഷത്തി​​െൻറ കരാറും 2000, 1000 വോട്ടുകൾ അധികമായി സെന്നിന്​​ നേടികൊടുക്കുകയാണെങ്കിൽ 25 ലക്ഷത്തി​​െൻറയും 10 ലക്ഷത്തി​​െൻറയും കരാറുകൾ നൽകുമെന്നും ജിതേന്ദ്ര പറഞ്ഞു. സ്ഥാനാർഥിക്കായി വോട്ട്​ പിടിക്കാൻ കഴിയാത്തവർ കൗൺസിലർ പദവി രാജിവെക്കേണ്ടി വരുമെന്നും അദ്ദേഹം താക്കീത്​ നൽകി.

മൂൺ മൂൺ സെന്നിന്​ വിജയിക്കാനുള്ള വോട്ട്​ നേടികൊടുക്കാൻ കഴിയാതിരുന്നാൽ താനും മേയർ പദവി രാജിവെക്കുമെന്നും ​ ജിതേന്ദ്ര തിവാരി പറഞ്ഞു.

ജിതേന്ദ്രയുടെ പ്രസ്​താനക്കെതിരെ ബി.ജെ.പി സ്ഥാനാർഥിയായ ബാബ​ുൾ സുപ്രിയോ രംഗത്തെത്തി. തൃണമൂൽ കോൺഗ്രസ്​ തെരഞ്ഞെടുപ്പിനെ നേരിടാൻ പണമൊഴുക്കുകയാണ്​. അതിനെതിരെ തെരഞ്ഞെടുപ്പ്​ കമീഷൻ അന്വേഷണം നടത്തണമെന്നും സുപ്രിയോ ആവശ്യപ്പെട്ടു.
എന്നാൽ പാർട്ടി കൗൺസിലർമാരെ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്​ പ്രേരിപ്പിക്കുന്നതിനാണ്​ ജിതേന്ദ്ര തിവാരി അത്തരമൊരു പ്രസ്​താവന നടത്തിയതെന്നാണ്​ തൃണമൂൽ നേതാവും മുനിസിപ്പൽ കാര്യ മന്ത്രിയുമായ ഫിർഹാദ്​ ഹക്കീം പ്രതികരിച്ചത്​.

Tags:    
News Summary - Trinamool MLA Promises Contracts Worth Lakhs if Councillors Ensure Moon Moon Sen’s Victory- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.