Posted On
date_range Updated On
date_range തൃണമൂൽ കോൺഗ്രസ് എം.എൽ.എ ജയന്ത നസ്കർ അന്തരിച്ചു
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എം.എൽ.എ ജയന്ത നസ്കർ അന്തരിച്ചു. മേയിൽ കോവിഡ് ബാധിതനായിരുന്ന അദ്ദേഹം ശനിയാഴ്ച കൊൽക്കത്തയിലെ ആശുപത്രിയിലാണ് മരിച്ചത്. 73 വയസായിരുന്നു.
വെള്ളിയാഴ്ച നടത്തിയ കോവിഡ് പരിശോധന ഫലം നെഗറ്റീവായിരുന്നു. മേയ് രണ്ടിന് നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
ഗൊസാബ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി മൂന്നാം തവണയാണ് ഇദ്ദേഹം നിയമസഭയിലെത്തിയത്. തൃണമൂൽ അധ്യക്ഷയും മുഖ്യമന്ത്രിയുമായ മമത ബാനർജി മുതിർന്ന നേതാവിന്‍റെ നിര്യാണത്തിൽ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.