Representative Image

സംസ്​കരിക്കാൻ പണമില്ല; ആദിവാസി യുവതിയുടെ മൃതദേഹം നദിയിൽ തള്ളി

ഭോപാൽ: സംസ്​കാര ചടങ്ങുകൾക്ക്​ പണമില്ലാത്തതിനാൽ ആദിവാസി യുവതിയുടെ മൃതദേഹം നദിയിൽ തള്ളി കുടുംബം. മധ്യപ്രദേശ് തലസ്ഥാനമായ ഭോപാലിൽ നിന്ന്​ 672 കിലോമീറ്റർ അകലെ​ സിദി ജില്ലയിലാണ്​ ദാരുണ സംഭവം അരങ്ങേറിയത്​. മൃതദേഹം നദിയിൽ തള്ളുന്നതി​​​െൻറ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ്​ വിവരം പുറംലോകമറിയുന്നത്​. 

സഹോദരിക്ക്​ കുറച്ചു ദിവസമായി അസുഖമായിരുന്നെന്നും അത്​ ഞായറാഴ്​ചയോടെ മൂർച്​ഛിക്കുകയായിരുന്നെന്നും യുവതിയുടെ സഹോദരൻ പറഞ്ഞു. ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോകാനായി അയൽക്കാർ​ 108 ആംബുലൻസ്​ വിളിച്ചെങ്കിലും കിട്ടിയില്ലെന്നും സഹോദരൻ വിശദീകരിച്ചു.  

ആംബുലൻസ്​ ലഭിക്കാതായ​തോടെ കുടുംബം യുവതിയെ ഉന്തുവണ്ടിയിൽ കിടത്തി ജില്ല ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തുമ്പോ​േ​ഴക്ക്​ മരണം സംഭവിച്ചിരുന്നു. മൃതദേഹം കൊണ്ടുപോകാനായി മുനിസിപ്പൽ കോർപറേഷനുമായി ബന്ധപ്പെട്ട്​ വീണ്ടും ആംബുലൻസിന്​ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഞായറാഴ്​ചയായതിനാൽ ആംബുലൻസോ മറ്റ്​ സഹായങ്ങളോ ലഭിക്കി​ല്ലെന്ന്​ ഒരു ജീവനക്കാരൻ അറിയിച്ചു. തുടർന്ന്​ ആശുപത്രിയിലെത്തിച്ച ഉന്തുവണ്ടിയിൽ തന്നെ യുവതിയുടെ മൃതദേഹം തിരികെ കൊണ്ടുപോയി.

‘‘മൃതദേഹം സംസ്​കരിക്കാൻ ഞങ്ങളുടെ കൈയിൽ പണമില്ലായിരുന്നു. അതുകൊണ്ട്​ ഞങ്ങൾ മൃതദേഹം അതേ ഉന്തുവണ്ടിയിൽ തന്നെ കൊണ്ടുപോയി സൺ നദിയിൽ ഒഴുക്കി.’’ -യുവതിയുടെ സഹോദരൻ പറഞ്ഞു. 

‘‘ഞങ്ങൾ ചെയ്​തതി​​​െൻറ വിഡിയോ ഞങ്ങൾ ഷൂട്ട്​ ചെയ്​തിട്ടില്ല. അതുവഴി പോയ ആരോ ആണ്​ അത്​ ചിത്രീകരിച്ചത്​. എന്തായാലും തിങ്കളാഴ്​ച ചില ഉദ്യോഗസ്ഥർ എ​​​െൻറ വീട്ടിൽ വന്ന്​ സാമ്പത്തിക സഹായമായി 5000 രൂപ തന്നു.’’ -യുവതിയുടെ ഭർത്താവ്​ മഹേഷ്​ കോൽ വ്യക്തമാക്കി. 

സംഭവം സത്യമാണെങ്കിൽ ദൗർഭാഗ്യകരമായിപ്പോയെന്ന്​ അഡീഷണൽ ജില്ല മജിസ്​ട്രേറ്റ്​ ഡി.പി. ബർമൻ അഭിപ്രായപ്പെട്ടു. 

Tags:    
News Summary - Tribal woman’s body dumped in MP river as family had no money for cremation -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.