വിവാഹേതര ബന്ധം: ഗ്രോത്രവർഗ യുവതിയെ നഗ്​നയായി നടത്തിച്ചു; ആറുപേർ പിടിയിൽ

കൊൽക്കത്ത:വടക്കൻ പശ്​ചിമ ബംഗാളിൽ വിവാഹേതര ബന്ധം ആരോപിച്ച്​ ഗോത്രവർഗക്കാരിയായ യുവതയി​യെ വീട്ടിൽ നിന്ന്​ വിളിച്ചിറക്കി മർദിച്ച്​ നഗ്​നയായി നടത്തിച്ച കേസിൽ ആറുപേർ പിടിയിലായി. അലിപുർദുവർ ജില്ലയിലെ കുമാർഗ്രാം പൊലീസ്​ സർക്കിളിൽ ഈമാസം ഒമ്പതിനാണ്​ സംഭവം നടന്നത്​. പക്ഷേ, ഇതിന്‍റെ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന്​ ഞായറാഴ്ചയാണ്​ സംഭവം പുറംലോകമുറിയുന്നത്​. തുടർന്ന്​ പൊലീസ്​ മൂന്നുപേരെ ഞായറാഴ്ചയും മൂന്നുപേരെ തിങ്കളാഴ്ചയും പിടികൂടുകയായിരുന്നു. അഞ്ചുപേർ ഒളിവിലാണ്​.

ആറുമാസം മുമ്പ്​ യുവതി ഭർത്താവിനെ ഉപേക്ഷിച്ച്​ മറ്റൊരാൾക്കൊപ്പം പോയെന്നാണ്​ നാട്ടുകാർ ആരോപിക്കുന്നത്​. കഴിഞ്ഞ ബുധനാഴ്ച ഇവർ ഭർതൃഗൃഹത്തിൽ തിരിച്ചെത്തി. എന്നാൽ, അന്ന്​ രാത്രി ഇവരുടെ അതേ ഗോത്രത്തിൽപ്പെട്ട യുവാക്കൾ വീട്​ ആക്രമിക്കുകയും ഇവരെ മർദിച്ച്​ പുറത്തിറക്കിയ ശേഷം നഗ്​നയായി ഗ്രാമത്തിലൂടെ നടത്തിക്കുകയുമായിരുന്നു. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങളും യുവാക്കൾ പകർത്തി. ഇത്​ പിന്നീട്​ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്​തു.

സംഭവത്തിനു​​ശേഷം യുവതി അസമിലെ ജന്മനാട്ടിലേക്ക്​ പോയി. മറ്റാരും പൊലീസിൽ പരാതി നൽകിയുമില്ല. ഞായറാഴ്ച സംഭവത്തിന്‍റെ വീഡിയോ പ്രചരിച്ചതോടെയാണ്​ പൊലീസ്​ അന്വേഷണം ആരംഭിച്ചത്​. തുടർന്ന്​ ഭർത്താവിനെയും കൂട്ടി അസമിലെ ജന്മനാട്ടിലേക്ക്​ പോയ പൊലീസ്​ യുവതിയുമായി തിരിച്ചെത്തുകയായിരുന്നു. ഇവർ മൊഴി നൽകിയതനുസരിച്ചാണ്​ 11 പേ​ർക്കെതിരെ വധശ്രമമടക്കമുള്ള വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തത്​.  

Tags:    
News Summary - Tribal woman paraded naked in West Bengal over "extra-marital affair"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.