Posted On
date_range Updated On
date_range ഉത്തരേന്ത്യയിൽ ഭൂചലനം; ഡൽഹിയിലും പരിഭ്രാന്തി
ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബുധനാഴ്ച രാത്രി ഭൂചലനം. 8.49നുണ്ടായ ഭൂചലനത്തിെൻറ പ്രകമ്പനം ഡൽഹിയിലും ജനങ്ങളെ പരിഭ്രാന്തരാക്കി. റിക്ടർ സ്കെയിലിൽ 5.5 രേഖപ്പെടുത്തിയ ഭൂചലനത്തിെൻറ പ്രഭവകേന്ദ്രം ഉത്തരാഖണ്ഡാണ്.
ഇതിെൻറ പ്രകമ്പനം പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലുമുണ്ടായി.
ഡെറാഡൂണിൽനിന്ന് 121 കിലോമീറ്റർ കിഴക്കും ഋഷികേശിൽനിന്ന് 90 കിലോമീറ്റർ അകലെയുമാണ് പ്രഭവകേന്ദ്രമെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ ഭൗമനിരീക്ഷണ കേന്ദ്രം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.