ഉത്തരാഖണ്ഡ് ഹിമ പാതത്തിൽ ആറു പേർ മരിച്ചു

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമ്പോലി ജില്ലയിൽ പാനാർ ബുഗ്യാലിനും രുദ്രനാഥിനും ഇടയിൽ ഹിമ പാതത്തിൽ കുടുങ്ങിക്കിടക്കുന്ന ആറ് പേർ മരിച്ചതായി സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡി.ആർ.എഫ്) വക്താവ് ലളിതാ നേഗി പറഞ്ഞു. സംഘത്തിൽ പശ്ചിമ ബംഗാളിൽ നിന്നുള്ള മൂന്ന് സഞ്ചാരികളും നാല് പ്രദേശവാസികളും ഉൾപ്പെടുന്നു.

കേദാർനാഥ് വന്യജീവി സങ്കേതത്തിൽ നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം അപകട മേഖലയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഇന്ദ്ര സിങ് നേഗി പറഞ്ഞു.

ഈ മാസമാദ്യം നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിങ്ങിലെ (എൻ.ഐ.എം) സംഘം ഹിമപാതത്തിൽപ്പെട്ടിരുന്നു.ഇതിൽ 27 പേർ മരിക്കുകയും രണ്ട് പേരെ കാണാതാവുകയും ചെയ്തു.

Tags:    
News Summary - Trekker dead, 6 others stranded in Uttarakhand’s Chamoli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.