യു.പിയിൽ പരിശീലക വിമാനം തകർന്നുവീണ്​ ട്രെയിനി പൈലറ്റ്​ മരിച്ചു

വാരണാസി: ഉത്തർപ്രദേശി​െൽ അസംഗഡ്​ ജില്ലയിൽ പരിശീലക വിമാനം തകർന്നുവീണ്​ ട്രെയിനി പൈലറ്റ്​ മരിച്ചു. സാരയ്​മീർ ​െപാലീസ്​ സ്​റ്റേഷന്​ കീഴിലെ കുഷ്​വപുരവ ​ഗ്രാമത്തിലാണ്​ സംഭവം. ഞായറാഴ്​ച രാവിലെ 11 മണിയോടെ ചെറുവിമാനം വയലിൽ തകർന്നുവീഴുകയായിരുന്നു.

ഗ്രാമവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന്​ പൊലീസ്​ സ്​ഥല​​ത്തെത്തി മൃതദേഹം മോർച്ചറിയിലേക്ക്​ മാറ്റി. ട്രെയിനി പൈലറ്റി​െൻറ പേരോ മറ്റു വിവരങ്ങളോ ലഭ്യമായിട്ടില്ല. പരിശീലക വിമാനമാണ്​ തകർന്നുവീണതെന്നും ട്രെയിനി പൈലറ്റ്​ മാത്രമാണ്​ വിമാനത്തിൽ ഉണ്ടായിരുന്നതെന്നും അസംഗഡ്​ എസ്​.പി സുധീർ കുമാർ പറഞ്ഞു. 

Tags:    
News Summary - Trainer aircraft crashes in UPs Azamgarh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.