എൻജിനില്ലാതെ ​െ​​ട്രയിൻ ഒാടിയത്​ 10 കിലോ മീറ്റർ; ഒഴിവായത്​ വൻ ദുരന്തം

ഭൂവനേശ്വർ: എൻജിനില്ലാതെ ​പാസഞ്ചർ ​ട്രെയിൻ സഞ്ചരിച്ചത്​ 10 കിലോ മീറ്റർ. ശനിയാഴ്​ച രാത്രിയാണ്​ പാസഞ്ചർ ട്രെയിൻ എൻജിനില്ലാതെ ഒാടിയത്​. എൻജിൻ മാറ്റുന്ന സമയത്ത്​ സ്​കിഡ്​ ബ്രേക്കുകൾ ഉപയോഗിക്കാതിരുന്നതാണ്​ ട്രെയിൻ നീങ്ങാൻ കാരണം. സംഭവം നടന്നയുടൻ റെയിൽവേ അധികൃതർ ട്രെയിൻ നിർത്താൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. പിന്നീട്​ 10 കിലോ മീറ്റർ സഞ്ചരിച്ചതിന്​ ശേഷമാണ്​ ട്രെയിൻ നിന്നത്​.

ഭുവനേശ്വരിൽ നിന്ന്​ 380 കിലോ മീറ്റർ അകലെ തിതലഗ്രാഹ്​ സ്​​റ്റേഷനിലാണ്​ സംഭവം. അറമ്മദാബാദ്​-പുരി എക്​സ്​പ്രസാണ്​ എൻജിനില്ലാതെ നീങ്ങിയത്​. ശനിയാഴ്​ച രാത്രി 10 മണിയോടെയാണ്​ സംഭവം.തിതലഗ്രാഹ്​ സ്​റ്റേഷനിൽ നിന്ന്​ കേസിംഗയിലേക്കുള്ള റെയിൽവേ പാളത്തിന്​ ചെരിവുണ്ട്​ ഇതാണ്​ എൻജിനില്ലാതെ ട്രെയിൻ നീങ്ങാൻ കാരണം.

കേസിങ്ക ഭാഗത്തേക്കാണ്​ ട്രെയിൻ നീങ്ങിയത്​. യാത്രക്കാരല്ലാം സുരക്ഷിതരാണെന്നു ഇൗസ്​റ്റ്​-കോസ്​റ്റ്​ റെയിൽവേ അറിയിച്ചു സംഭവത്തിന്​ കാരണക്കാരെന്ന്​ സംശയിക്കുന്ന രണ്ട്​ പേരെ റെയിൽവേ സസ്​പെൻഡ്​ ചെയ്​തു.

Tags:    
News Summary - Train Travels Without Engine For 10 Km, Narrow Escape For Passengers-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.