Photo Credit: PTI

കാർഷിക ബിൽ; പഞ്ചാബിൽ കർഷക സംഘടനകളുടെ 'റെയിൽ റോക്കോ' സമരം

അമൃത്​സർ: കാർഷിക ബില്ലുകൾക്കെതിരെ പഞ്ചാബിൽ കർഷകരുടെ 'റെയിൽ റോക്കോ' സമരം ആരംഭിച്ചു. നരേന്ദ്രമോദി സർക്കാർ അവതരിപ്പിച്ച മൂന്ന്​ ബില്ലുകളും രാജ്യസഭയിൽ പാസാക്കിയതിന്​ പിന്നാലെയാണ്​ പ്രതിഷേധം. മൂന്ന്​ ദിവസമാണ്​ ട്രെയിൻ തടയൽ സമരം. ട്രെയിൻ തടയുമെന്നതിനാൽ ഫിറോസ്​പുർ റെയിൽവേ ഡിവിഷൻ സ്​പെഷൽ ട്രെയിൻ സർവിസ്​ താൽകാലികമായി നിർത്തിവെച്ചു.

സെപ്​റ്റംബർ 24 മുതൽ 26 വരെയുള്ള 14 ജോഡി ട്രെയിനുകളാണ്​ സസ്​പെൻഡ്​ ചെയ്​തതെന്ന്​ ​െറയിൽവേ അധികൃതർ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷിതത്വവും റെയിൽവേയുടെ സ്വത്ത്​ നശിപ്പി​ച്ചാലുണ്ടാകുന്ന നഷ്​ടവും കണക്കിലെടുത്താണ്​ തീരുമാനമെന്നും അധികൃതർ അറിയിച്ചു. നിലവിൽ കോവിഡ്​ 19നെ തുടർന്ന്​ ദൈനംദിന ട്രെയിൻ സർവിസുകൾ നിർത്തിവെച്ചിരിക്കുകയാണ്​.

കാ​ർ​ഷി​കോ​ൽ​പ​ന്ന വ്യാ​പാ​ര പ്രോ​ത്സാ​ഹ​ന ബി​ൽ, ക​ർ​ഷ​ക ശാ​ക്തീ​ക​ര​ണ, വി​ല​സ്ഥി​ര​ത, കാ​ർ​ഷി​ക സേ​വ​ന ബി​ൽ, അ​വ​ശ്യ​സാ​ധ​ന നി​യ​മ ഭേ​ദ​ഗ​തി ബി​ൽ തുടങ്ങിയവയാണ്​ രാജ്യസഭയിൽ പാസാക്കിയത്​. കിസാൻ മസ്​ദൂർ സംഘർഷ്​ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്​ റെയിൽ റോക്കോ സമരം. പിന്നീട്​ വിവിധ കർഷക സംഘടനകളു​ം സമരത്തിൽ പങ്കു​േചർന്നു. രാജ്യത്തുടനീളം കോൺഗ്രസി​െൻറ നേതൃത്വത്തിൽ പ്രതിഷേധ സമരം ആരംഭിച്ചിട്ടുണ്ട്​.

ഭാരതീയ കിസാൻ യൂനിയൻ പ്രവർത്തകർ വ്യാഴാഴ്​ച രാവിലെ ബർണാല മുതൽ സങ്ക്​രൂർ വരെയുള്ള റെയിൽവേ പാളത്തിൽ കുത്തിയിരുന്നിരുന്നു. കിസാൻ മസ്​ദൂർ സംഘർഷി​െൻറ നേതൃത്വത്തിലും ബാനറുകളുമായെത്തി റെയിൽവേ പാളത്തിൽ കുത്തിയിരിപ്പ്​ സമരം നടത്തി. സെപ്​റ്റംബർ 25 ന്​ കർഷക സംഘടനകളുടെ നേതൃത്വത്തിൽ പഞ്ചാബിൽ പ്രതിഷേധ ബന്ദ്​ പ്രഖ്യാപിച്ചിട്ടുണ്ട്​. ബിൽ നിയമമാകുന്നതോടെ കർഷകർക്ക്​ നൽകിവരുന്ന അടിസ്​ഥാന താങ്ങുവില സ​മ്പ്രദായം ഇല്ലാതാകുമെന്നും കാർഷിക മേഖലയെ കോർപറേറ്റുകൾ കീഴടക്കുമെന്നും കർഷകർ ആരോപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.